ഫ്ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, കാത്തിരുന്ന പന്ത്രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫ്രന്‍സിന്റെ ആത്മീയ അനുഗ്രഹത്തിനും വിജയത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ജൂലൈ 12ന് ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്ത് സഭയില്‍ നടക്കും. വൈകിട്ട് 7നു ആരംഭിക്കുന്ന യോഗത്തില്‍ ഫ്ളോറിഡയിലും സമീപ പ്രദേശങ്ങളിലുമുള്ള ഐ.പി.സി ശുശ്രൂഷകന്മാരും, വിശ്വാസികളും, നാഷണല്‍ കമ്മറ്റി ഭാരവാഹകളുടെ പ്രതിനിധികളും സംബന്ധിക്കുമെന്ന് പാസ്റ്റര്‍ ജോര്‍ജ് തോമസ് അറിയിച്ചു. അമേരിക്കയിലുള്ള എല്ലാ ഐ.പി.സി സഭകളും അന്നേ ദിവസം പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്ന് നാഷണല്‍ സെക്രട്ടറി ബ്രദര്‍ രാജു പെന്നോലില് അഭ്യര്‍ത്ഥിച്ചു.
ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ജൂലൈ 24 മുതല്‍ 27 വരെയാണ് ഐ.പി.സി വിശ്വാസികളുടെ കുടുംബസംഗമം നടത്തപ്പെടുന്നത്. നാഷണല്‍ കണ്‍വീനര്‍ റവ. ഏബ്രഹാം ചാക്കോ, നാഷണല്‍ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ചാക്കോ സ്റ്റീഫന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഏബ്രഹാം എം. ജോര്‍ജ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബീനാ നൈനാന് എന്നിവരും ലോക്കല്‍ കമ്മറ്റി ഭാരവാഹികളും ജണ്വന്ഷന് ക്രമീജരണങ്ങളെക്കുറിച്ചും പ്രോഗ്രാം ക്രമീജരണങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തി.
Comments