You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ സിംഹാസന പള്ളി വിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ശീഹന്മാരുടെ പെരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 04, 2014 10:03 hrs UTC


    

ഹൂസ്റ്റണ്‍ ഭക്തിയുടെ നിറവില്‍ ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ സിംഹാസന പള്ളിയുടെ വാര്‍ഷിക പെരുന്നാളും, പരിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മയും ജൂണ്‍ 28,29 തീയതികളില്‍ വികാരി വന്ദ്യ തോമസ്‌ ഇട്ടി കോര്‍എപ്പിസ്‌കോപ്പയുടേയും, സഹ വികാരി ഫാ. ഷിനോജ്‌ ജോസഫിന്റേയും മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. അമ്പതില്‍പ്പരം വിശ്വാസികളാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ഏറ്റുകഴിച്ചത്‌.

28-ന്‌ വൈകിട്ട്‌ 5.30-ന്‌ കൊടിയേറ്റത്തോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ സന്ധ്യാപ്രാര്‍ത്ഥനയും പള്ളി ചുറ്റിയുള്ള പ്രദക്ഷണിവും നടത്തപ്പെട്ടു. സണ്‍ഡേ സ്‌കൂള്‍ കൂട്ടികളുടെ വിവിധ കലാപരിപാടികളും വര്‍ണ്ണാഭമായ കരിമരുന്ന്‌ പ്രയോഗവും ചെണ്ടമേളങ്ങളും പെരുന്നാളിന്‌ മാറ്റുകൂട്ടി.

29-ന്‌ രാവിലെ 8.15-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനമധ്യേ പരിശുദ്ധന്മാരോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും, പെരുന്നാള്‍ ഏറ്റുകഴിച്ചവര്‍ക്കുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന റാസയിലും നേര്‍ച്ച സദ്യയിലും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള നിവധി വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ഷിനോജ്‌ ജോസഫ്‌ പെരുന്നാളില്‍ പങ്കെടുത്തവര്‍ക്ക്‌ പ്രത്യേകം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.