ഗാര്‍ലന്‍ഡ് (ഡാലസ്) . ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ജൂലൈ 3, 4, 5, 6 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന് നെടുവേലി ചാലുങ്കല്‍ കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവേല്‍ കുഴിപ്പളളില്‍ എന്നിവര്‍ അറിയിച്ചു.
പരിപാടികള്‍ :
ജൂലൈ 3 വ്യാഴം : വൈകുന്നേരം 7 ന് കൊടിയേറ്റ്, വി. കുര്‍ബാന, ഫാ. കുര്യന് നെടുവേലി ചാലുങ്കല്‍ കാര്‍മികത്വം വഹിക്കും. വചന സന്ദേശം ഫാ. സിനു ജോസഫ് പുത്തന്‍പുരയില്‍.
ജൂലൈ 4 വെളളി : വൈകുന്നേരം 6 നു വി. കുര്‍ബാന, ഫാ. ജോസഫ് ശൌര്യമാക്കല്‍ കാര്‍മികത്വം വഹിക്കും. 7.15 നു ഇടവകയുടെ കലാപരിപാടികള്‍ സെന്റ് തോമസ് നൈറ്റ് അരങ്ങേറും.
ജൂലൈ 5 ശനി : വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാന, ലദീഞ്ഞ്, ഫാ. സാജു നെടുമാങ്കുഴിയില്‍ കാര്‍മികത്വം വഹിക്കും. 6.30 നു ജോഷി നെല്ലാങ്ങര, പ്രഭു, മനോജ്, കാര്‍ത്തിക് ടീം നയിക്കുന്ന ഗാനമേള നടക്കും.
ജൂലൈ 6 ഞായര്‍ വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ റാസ കുര്‍ബാന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. സഖറിയാസ് തോട്ടുവേലില്‍ ഫാ. എബ്രഹാം തോമസ്, ഫാ. അഗസ്റ്റ്യന്‍ കളപുര, ഫാ. ടോണി ജോയ് കുഴിപ്പിളളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
Comments