പൊതുപ്രവര്‍ത്തനം ലളിതമായിരിക്കണം ഒപ്പം ദീര്‍ഘദര്‍ശനവും യുക്തിസഹജമായി തീരുമാനമെടുക്കുവാനുമുള്ള കഴിവുള്ളവര്‍ ഈ രംഗത്തുണ്ടാവുകയും വേണം. ബിലദാന സന്നദ്ധമായ പൂര്ണ്ണവിരക്തനായ യോഗിയായിരിക്കണം പൊതുപ്രവര്ത്തകന്.
സംഘടിതശക്തിയുടെ പര്യായമാണ് ഫോമാ.58 അംഗസംഘടനകള്‍, അമേരിക്കയിലെതന്നെ ഏറ്റവും വലിയ അബ്രല്ലാ അസോസിയേഷന്. ഈ പടയണിയില്‍ ഒരുപണിയാളായി ചേരുവാന്‍ നിങ്ങളില്‍ ഒരാളായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ശ്രീ.സജി കരിമ്പന്നൂര്‍ ആഗ്രഹിക്കുന്നു. 2014-16 ഫോമാ ട്രഷറാര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കൃത്യമായ നീതിബോധത്തിന്റെ കറതീര്‍ന്ന കണക്കുപുസ്തകം ആയിരിക്കും തുടര്‍ന്നുള്ള ഫോമായുടെ വരവ് ചിലവ് കണക്കുകള്‍ ആര്‍ക്കും എപ്പോഴും പരിശോധിക്കാവുന്ന രീതിയില്‍ സുതാര്യവും തുറന്ന പുസ്തകവും ആയിരിക്കും. വസ്തുതകള്‍. നീണ്ട 22 വര്‍ഷത്തെ പ്രവാസിസംഘടനാ പരിചയം ഇതിനായി വിനിയോഗിക്കും. കൊണ്ടും കൊടുത്തും സമൂഹത്തിന് നന്മ ചെയ്യുന്ന ഒട്ടനവധി ബോധധാരകള്‍, ദര്‍ശനങ്ങള്‍, ആഗോള വാണിജ്യമേഘല തുടങ്ങി കൈയ്യെത്താവുന്ന എല്ലാ മേഘലകളിലും കടന്ന് ചെന്ന്, സംഘടനയെ ശക്തിപ്പെടുത്തും മലയാളത്തോട് പ്രതിബന്ധത പുലര്‍ത്തുന്ന സ്പോണ്‍സര്‍മാരോട് നന്ദി പറയാന്‍ വാക്കുകളില്ല. കൂടുതല്‍ സ്പോണ്‍സര്‍മാരെ ഉള്ക്കൊള്ളിച്ചുംകൊണ്ട്, എല്ലാ മലയാളി കുടുംബങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ജനകീയ കണ്വന്ഷന് വിഭാവന ചെയ്യും.
അക്ഷരങ്ങള്‍ കൊണ്ട് മേല്‍കൂര പണിയുന്ന സാഹിത്യനായകന്മാര്, പെണ്ഘടികാരങ്ങള്, യുവത്വത്തിന്റെ ഇടിനാദങ്ങള്‍ ഇവരെയൊക്കെ ഫോമായുടെ പടയണിയില്‍ അണിചേര്‍ക്കുന്നു. നമ്മുടെ സംസ്കൃതിയുടെ അത്യമായ ശേഷിപ്പിലേക്ക് അിറവിന്റെ നിറവിലേക്ക് കടന്ന് ചെന്ന് മലയാളപ്പെരുമയെ ആദരിക്കും. എല്ലാ ദൃശ്യശ്രവ്യ അച്ചടി മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുക. പ്രസ്തുത കാര്യക്കാര്‍ സജിയുടെ പ്രവര്‍ത്തനപരിപാടികളില്‍ ചിലതുമാത്രമാണ്.
ഫോമായോടൊപ്പം അണിയറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച് സേവനത്തിനു മുന്‍തൂക്കം നല്കുന്ന സജി ഏറ്റെടുത്ത കര്‍മ്മപരിപാടികളുടെ വിജയത്തിന്റെ നിഷ്ക്കളങ്കമായ സംതൃപ്തിയോടെയാണ് കടന്നുവരുന്നത്.
കോട്ടയം മണര്‍ക്കാട് സ്വദേശിയാണ് 1992 ല്‍ സഹകരണബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ന്യൂയോര്‍ക്കില്‍ കുടിയേറി കൊമേഴ്സ് ബിരുദധാരിയാണ്. കേരളത്തിലെ വിവിധ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു പിതാവ് പരേതനായ കെ.എ.ജോണിന്റെ പാതയെ പിന്തുടര്ന്ന് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് ഇന്നും കൈമുതലാക്കി സൂക്ഷിക്കണം. സ്വന്തം തൂലിക ഇന്നും സമൂഹത്തിലെ പുഴുക്കുത്തുകാര്ക്കെതിരെ ഉപയോഗിച്ചു വരുന്നു.
ന്യൂയോര്‍ക്കിലെ ആദ്യ യാക്കോബായ ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ട്രഷറര്‍ ആയി സേവനം അനുഷ്ഠിച്ചു കൊണ്ടായിരുന്നു തുടക്കം.
ന്യൂയോര്‍ക്കിലെ തന്നെ കലാസാംസ്കാരികസംഘടനയായ സ്റ്റാറ്റന്‍ ഐലന്റ് കലാവേദിയുടെ രൂപീകരണത്തില്‍ പങ്കാളിയായി. അതിന്റെ സ്ഥാപകപ്രസിണ്ടന്റുമായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം നടന്ന അവസരത്തില്‍ കലാവേദിയുടെ നേതൃത്വത്തില്‍ റെഡ്ക്രോസ്, സാല്‍വേഷന്‍ ആര്‍മി തുടങ്ങിയവുമായി സഹകരിച്ച് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ന്യൂയോര്‍ക്കിലെ വിവിധ മലയാളി സംഘടനകളിലും ഫൊക്കാനയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
2002 ല്‍ ഫ്ളോറിഡായിലേക്ക് താമസംമാറ്റി. ഇപ്പോള്‍ മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ട്രസ്റ്റി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയാണ്. കേരളാ ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ എക്യൂമിനിക്കല്‍ സെക്രട്ടറി, താമ്പാ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ട്രഷറര്‍, ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമായോടൊപ്പം ഫോമാ മീഡിയാ കോര്‍ഡിനേറ്റര്‍/പി.ആര്.ഒ., നാഷണല്‍ കമ്മറ്റിഅംഗം, ഫോമായുടെ ആദ്യമുഖ പത്രമായ ഫോമാ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ - 2009 ല്‍ ഫ്ളോറിഡായില്‍ വച്ച് നടക്കുന്ന ഫോമാ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെയുടെ ഈവന്റ് കോര്‍ഡിനേറ്റര്‍, ഫോമായുടെ പ്രഥമ സോവനീറിന്റെ ചീഫ് എഡിറ്റര്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ ഈ വര്‍ഷത്തെ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് മീഡിയ കമ്മറ്റികളില്‍ ചെയര്‍പേഴ്സണ്‍ ആയും സേവനം അനുഷ്ഠിച്ചുവരുന്നു.
കടന്നു പോയ പ്രവാസി ജീവിതത്തിന്റെ 22 വര്‍ഷത്തെ സഞ്ചാരപഥങ്ങള്‍ എളിമയുടെ താലന്തുകളാക്കിയതില് കൃതാര്‍ത്ഥനാണ് സജികരിമ്പന്നൂര്.
Comments