ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന് ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 വരെ ക്രിസ്റ്റ്യന്‍ ഫാമിലി ഈവനിംഗ് റിട്രീറ്റ് നടത്തപ്പെടുന്നതാണ്. ക്രിസ്തീയ കുടുംബം എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന റിട്രീറ്റിന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ റവ.ഫാ. എ.പി.ജേക്കബ് ആഞ്ഞിലിമൂട്ടില്‍ നേതൃത്വം നല്‍കുന്നതാണ്.
ക്നാനായ യാക്കോബായ സമൂഹത്തില്‍ പ്രീ മാരിറ്റന് കൗണ്‍സിലിംഗ് രംഗത്ത് ശ്രദ്ധേയമായ നേതൃത്വം നല്കി വരുന്ന ഈ വൈദികന് ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ ആരംഭിച്ച ഫാമിലി ഡയറക്ടറേറ്റ് സെന്ററിന്റെ സ്ഥാപകനും 1997 മുതല്‍ സെന്ററിന്റെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചുവരുന്നു. കുടുംബങ്ങളെയും, ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകരിച്ച് 2006 ല്‍ ആരംഭിച്ച് ആര്‍ദ്രത ഫാമിലി കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചുമതലയും നിര്‍വഹിച്ചു വരുന്നു.
റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫാമില സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും, വെല്ലൂരിലെ ക്രിസ്ത്യന്‍ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും ക്രിസ്ത്യന്‍ കൗണ്‍സിലിംഗില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ജുണ് 26 മുതല്‍ 29വരെ നടക്കുന്ന വെക്കേഷന് ബൈബിള്‍ സ്ക്കൂളിനോടനുബന്ധിച്ചാണ് ഫാമിലി റിട്രീറ്റ് ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ തോമസ് വൈക്കത്തുശേരില്‍ അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഏലിയാസ് ചാലുപറമ്പില്‍ -409-939-9064
എബി മാത്യൂ- 832-276 1055
ഏബ്രഹാം കുര്യാക്കോസ് - 281-793-9860
തോമസ് വൈക്കത്തുശേരില്‍-281-250-6399
Comments