You are Here : Home / USA News

മാറ്റത്തിന്റെ കാഹളവുമായി കലാവേദി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, June 21, 2014 10:59 hrs UTC

ന്യൂയോര്‍ക്ക്. കേരളത്തിലും അമേരിക്കയിലും കലാസാംസ്കാരിക രംഗത്ത് ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുളള കലാവേദി, അമേരിക്കന്‍ മലയാളികള്‍ക്കായി പുതിയ കലാസംരംഭം ഒരുക്കുന്നു.

കലാമത്സരങ്ങളിലൂടെ കണ്ടെത്തുന്ന ഏറ്റവും മികച്ച പ്രതിഭാശാലികള്‍ക്ക്  കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നു. പ്രത്യേകിച്ച് ഇളം തലമുറയിലെ പ്രതിഭാശാലികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് നൃത്ത സംഗീത മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 13 മുതല്‍ 19 വരെ പ്രായമുളളവര്‍ക്ക് ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. കൂടാതെ ആര്‍ക്കും പ്രായഭേദമെന്യേ നാടകമത്സരത്തിലും പങ്കെടുക്കാം.

ദി ബെസ്റ്റ് മ്യൂസിക് പെര്‍ഫോര്‍മന്‍സ്, ദി ബെസ്റ്റ് ഡാന്‍സ് പെര്‍ഫോര്‍മന്‍സ്, ദി ബെസ്റ്റ് ഡ്രാമ പ്രസന്റേഷന്‍ എന്നിവയാക്കാണ് ഒന്നാം സമ്മാനമായ കലാവേദി ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നത്. ഗായകനും ഗായികയ്ക്കും പ്രത്യേകം അവാര്‍ഡുകളില്ല. 1001 ഡോളറും പ്രത്യേക പ്രശംസാ ഫലകവുമായിരിക്കും ഒന്നാം സമ്മാനം.

ഒക്ടോബര്‍ 4 ന് (മ്യൂസിക്), 11 ന് (ഡാന്‍സ്), 13 ന് (ഡ്രാമ) തീയതികളിലായി ന്യുയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും. മത്സര ദിവസം മുഖ്യ ജഡ്ജി തന്നെ വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

തുടര്‍ന്ന്, ഒക്ടോബര്‍ 25 ന് നടക്കുന്ന കലോത്സവ വേദിയില്‍ വച്ച് വിജയികള്‍ക്ക് പുരസ്കാരം നല്‍കുന്നതാണ്. ജൂലൈ 31 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുളള സമയ പരിധി.

ജെ. മാത്യൂസ് മുഖ്യകണ്‍വീനറായി, കലാവേദിയുടെ ന്യുയോര്‍ക്കിലെ 30 അംഗങ്ങളുളള സമിതിയാണ്  ഈ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സിബി ഡേവിഡ് (പ്രസിഡന്റ്)  :  917 353 1379

ജെ. മാത്യൂസ്, (ചീഫ് കണ്‍വീനര്‍)
914 450 1442

ഡിന്‍സില്‍ ജോര്‍ജ് (സെക്രട്ടറി):
 516 637 4969

ജേക്കബ് റ്റി. ചാക്കോ (ട്രഷറര്‍)
516 567 4819

സുരേഷ് പണിക്കര്‍ (കോ ഓര്‍ഡിനേറ്റര്‍, ഡാന്‍സ്)


സജി മാത്യു (കോ ഓര്‍ഡിനേറ്റര്‍, മ്യൂസിക്)
 516 301 0551

മനോഹര്‍ തോമസ് (കോ ഓര്‍ഡിനേറ്റര്‍, ഡ്രാമ)
917 501 0173

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.