You are Here : Home / USA News

സാന്റാ അന്നയില്‍ എസ്‌.എം.സി.സി ഫാദേഴ്‌സ്‌ഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 17, 2014 10:45 hrs UTC

ലോസ്‌ആഞ്ചലസ്‌: സതേണ്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയിലെ പിതൃദിനാഘോഷവേളയില്‍ പിതാക്കന്മാരെ സമുചിതമായി ആദരിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലാണ്‌ തുടര്‍ച്ചയായി എട്ടാം വര്‍ഷവും പരിപാടി അരങ്ങേറുന്നത്‌. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ യൂത്ത്‌ അപ്പോസ്‌തലേറ്റ്‌ ഡയറക്‌ടര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പിലായിരുന്നു മുഖ്യാതിഥി. ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ വിനോദ്‌ അച്ചന്‍ ലോകമെമ്പാടുമുള്ള പിതാക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പിതൃദിനാശംസകള്‍ നേരുകയും ചെയ്‌തു. ഇടവക ദേവാലയം ഫൊറോനാ ദേവാലയമായി ഉയര്‍ത്തിയതിനു ഇടവകാംഗങ്ങളെ അനുമോദിക്കുകയും, ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയെ അഭിനന്ദിക്കുകയും ചെയ്‌തു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വിനോദച്ചനും ഇമ്മാനുവേലച്ചനും ചേര്‍ന്ന്‌ പിതാക്കന്മാര്‍ക്ക്‌ റോസാപുഷ്‌പങ്ങളും വെന്തിങ്ങയും നല്‍കി.

 

തദവസരത്തില്‍ ഇടവക ഗായകസംഘാംഗങ്ങള്‍ ശ്രുതിമധുരമായ പിതൃഭക്തിഗാനം ആലപിച്ചു. ഇടവകയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങള്‍ ജോസഫ്‌ ഫ്രാന്‍സീസ്‌ ളാനിത്തോട്ടത്തിനോടൊപ്പം ചേര്‍ന്ന്‌ പിതൃദിന കേക്ക്‌ മുറിച്ച്‌ പരസ്‌പരം മധുരം പങ്കുവെച്ചു. ഫാ. ഇമ്മാനുവേല്‍ ആശംസാ പ്രാര്‍ത്ഥന നടത്തി. എസ്‌.എം.സി.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബൈജു വിതയത്തില്‍, സെക്രട്ടറി ജിമ്മി കീഴാരം, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, കമ്മിറ്റി അംഗങ്ങളായ എല്‍സി ജോസ്‌, ബ്രിജിറ്റ്‌ ലാല്‍, സെബാസ്റ്റ്യന്‍ വെള്ളൂക്കൂന്നേല്‍, രാജു ഏബ്രഹാം, തര്യന്‍ ജോര്‍ജ്‌, ട്രസ്റ്റി ജോണ്‍സണ്‍ വണ്ടനാംതടത്തില്‍, ജോവി തുണ്ടിയില്‍, ജയിംസ്‌ ജോസഫ്‌ എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ ഒന്നായി പ്രവര്‍ത്തിച്ചപ്പോള്‍ പിതൃദിനാഘോഷങ്ങള്‍ വന്‍ വിജയമായി. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.