You are Here : Home / USA News

കോണ്‍ഗ്രസ്മാന്‍ മൈക്ക്ഫിറ്റ്‌സ് പാട്രിക്കിനു ഫണ്ട് റൈസിംഗ് നടത്തി

Text Size  

Story Dated: Thursday, June 12, 2014 09:57 hrs UTC

ജീമോന്‍ ജോര്‍ജ്ജ്,

 


ന്യൂടൗണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും 8 കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ്മാനുമായ മൈക്ക്ഫിറ്റ്‌സ് പാട്രിക്കിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഫണ്ട് റൈസിംഗ് പ്രോഗ്രാം മെയ് 31 ശനിയാഴ്ച വൈകുന്നേരം ന്യൂടൗണില്‍ വച്ച് ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി.

ധാരാളം ഇന്ത്യാക്കാര്‍ അധിവസിക്കുന്ന പ്രദേശമായ ബക്‌സ് കൗണ്ടി ഏരിയായില്‍, എക്കാലത്തും ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയോട് സഹകരിക്കുകയും സ്‌നേഹബന്ധം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിബന്ധത്തിനുടമയാണ് അദ്ദേഹം.

മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസ്മാന്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം സംഘടിപ്പിച്ചവരോടുള്ള നന്ദി അറിയിക്കുകയും കൂടാതെ ഇന്‍ഡ്യന്‍ സമൂഹം ഏക്കാലത്തും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന് എന്നും ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയോട് തനിക്ക് കടപ്പാടും, സ്‌നേഹവും ഉണ്ടെന്നും അടുത്തു തന്നെ താന്‍ മറ്റു കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇന്ത്യക്കാര്‍ വിദ്യാസമ്പന്നരും അതിലും ഉപരി കഠിനാദ്ധ്വാനികളാണെന്നും മറ്റു കുടിയേറ്റക്കാരുടെ ഇടയില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നവരാണെന്നും, കുടുംബസമ്മേതം പരിപൂര്‍ണ്ണമായും ധാരാളം ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അതില്‍ താന്‍ അഭിമാനിക്കുന്നെന്നും പറയുകയുണ്ടായി. യു.എസ് കോണ്‍ഗ്രസില്‍ ബാങ്കിംഗ്, കഴിഞ്ഞ നവംബര്‍ മാസത്തില്‍ വാഷിംഗ്ടണില്‍ വച്ച് meet the leaders program റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യാക്കാര്‍ക്കു വേണ്ടി സ്വാഗതം ചെയ്യുന്നതിനും വേണ്ടിയാണ് നേതാക്കള്‍ മുന്‍കൈയെടുത്ത് രാജ്യത്താകമാനം മീറ്റിംഗുകള്‍ നടത്തുകയുണ്ടായത്.

ഇന്ത്യാക്കാര്‍ കൂടുതലായും, പ്രത്യേകിച്ച് യുവതലമുറയില്‍ നിന്നും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരണമെന്നും ബോബി ജിന്‍ഡല്‍, നിക്കി ഹേലി തുടങ്ങിയവരുടെ പേരുകള്‍ തദവസരത്തില്‍ എടുത്തു പറയുകയും ചെയ്തു. 6 മക്കളും, ഭാര്യ കാതറിനും തുടങ്ങിയ കുടുംബം പെന്‍സില്‍വേനിയായില്‍ ബ്രിസ്റ്റളിലാണ് താമസിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.