You are Here : Home / USA News

സര്‍ഗ്ഗവേദിയില്‍ പുസ്‌തക പ്രകാശനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 03, 2014 07:32 hrs UTC

  
        
    

ന്യൂയോര്‍ക്ക്‌: സരോജ വര്‍ഗീസ്‌ തന്റെ പ്രിയതമന്‍ ജോയുടെ വേര്‍പാടില്‍നൊന്ത്‌ രചിച്ച `പ്രിയ ജോ നിനക്കായ്‌ ഈ വരികള്‍' എന്ന കൃതി (ഓര്‍മ്മക്കുറിപ്പുകള്‍) 2014 ജൂണ്‍ 15-ന്‌ വൈകുന്നേരം 5.30-ന്‌ നടക്കുന്ന സര്‍ഗ്ഗവേദി (കേരള സെന്റര്‍ ന്യൂയോര്‍ക്ക്‌) സമ്മേളനത്തില്‍ വെച്ച്‌ തന്റെ സാഹിത്യ പ്രേമികളായ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും പ്രകാശനം ചെയ്യുന്നു.

2014 ഏപ്രില്‍ ആറിന്‌ ജോയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഫ്‌ളോറല്‍പാര്‍ക്കിലുള്ള സെന്റ്‌ തോമസ്സ്‌ ഓര്‍ത്തോഡോക്‌സ്‌ ദേവാലയത്തില്‍ നടന്ന അനുസ്‌മരണ ചടങ്ങില്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ജോയുടെ പാവനസ്‌മരണക്ക്‌ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട്‌ പ്രകാശനം ചെയ്യുകയുണ്ടായി. മലയാള ഭാഷാ സ്‌നേഹികളായ എല്ലാ നല്ല സുഹൃത്തുക്കളേയും ഈ പ്രകാശന കര്‍മ്മത്തില്‍ പങ്കാളികളാകാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍വിവരങ്ങല്‍ക്ക്‌ദയവായിബന്ധപ്പെടുക. ശ്രീമനോഹര്‍ തോമസ്സ്‌, സര്‍ഗ്ഗവേദി പ്രസിഡണ്ട്‌ 917-501-0173, സരോജ വര്‍ഗീസ്‌ 718-347-3828. (ശ്രീ മനോഹര്‍തോമസ്‌ അറിയിച്ചതാണിത്‌)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.