You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനാ വികാരിമാരുടെ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 30, 2014 08:10 hrs UTC



ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ പുതുതായി നിലവില്‍ വന്നിരിക്കുന്ന ഫൊറോനാ പള്ളികളുടെ വികാരിമാരുടെ സമ്മേളനം 2014 ജൂണ്‍ മാസം 19-ന്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ നാലു മണിക്ക്‌ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ നടത്തപ്പെടും. 32 ഇടവകകളും, 36 മിഷനുകളുമായി വടക്കേ അമേരിക്ക മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ അജപാലനപരവും ഭരണപരവുമായ സംവിധാനങ്ങളില്‍ കാതലായ മാറ്റവും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായിരിക്കുന്ന 9 ഫൊറോനാ പള്ളികളിലെ ബഹുമാനപ്പെട്ട വികാരിമാര്‍ പ്രസ്‌തുത സമ്മേളനത്തില്‍ പങ്കെടുക്കും.

ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും, തിരുവനന്തപുരം ലൂര്‍ദ്‌ മാതാ ഫൊറോനാ പള്ളി വികാരിയുമായ റവ.ഡോ. മാണി പുതിയിടം ഫൊറോനാ വികാരിമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രവര്‍ത്തന മേഖലകളെക്കുറിച്ചും വിഷയാവതരണം നടത്തും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, വിവിധ ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ രൂപതയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അജപാലന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ അവതരിപ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടേയും യുവജനങ്ങളുടേയും മുതിര്‍ന്നവരുടേയും വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങളെ ഫൊറോനാ രൂപതാ തലങ്ങളില്‍ ഏകീകരിക്കുകയും സംയോജിപ്പിക്കുകയും ഗുണപരമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന കര്‍മ്മ പരിപാടികള്‍ക്ക്‌ ഫൊറോനാ വികാരിമാരുടെ സമ്മേളനം രൂപം നല്‍കുമെന്ന്‌ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.