You are Here : Home / USA News

ശാരോണ്‍ കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 09:42 hrs UTC


    

ഷിക്കാഗോ: ജൂണ്‍ 19 മുതല്‍ 22 വരെ ഷിക്കാഗോയില്‍ നടക്കുന്ന പതിമൂന്നാമത്‌ ശാരോണ്‍ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കണ്‍വീനര്‍ റവ ജോണ്‍ തോമസ്‌ അറിയിച്ചു.

ഷിക്കാഗോ, മില്‍വാക്കി എന്നീ പട്ടണങ്ങളുട മധ്യത്തില്‍ സ്ഥിതിചെയ്യുന്ന കെനോഷ പട്ടണത്തിലെ പ്രശസ്‌തമായ കെനോഷ ബൈബിള്‍ ചര്‍ച്ചിലാണ്‌ ഇപ്രവാശ്യത്തെ കോണ്‍ഫറന്‍സ്‌ നടക്കുന്നത്‌. അതിവിശാലമായ കെനോഷ ബൈബിള്‍ ചര്‍ച്ചിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

പ്രശസ്‌ത സുവിശേഷ പ്രവര്‍ത്തകരായ വില്യം ലീ, കോശി ഉമ്മന്‍, ഫിന്നി മാത്യു, സാം ഹാംസ്‌ട്ര, ജോണ്‍ റേമോസ്‌, എഡ്‌മണ്ട്‌ ഗാര്‍സിയ, സിസ്റ്റര്‍ ജെസ്സി ഉമ്മന്‍ എന്നവരാണ്‌ ഈവര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നത്‌. കൂടാതെ പ്രശസ്‌ത ഗായകന്‍ ചിക്കു കുര്യാക്കോസ്‌ ആരാധനകള്‍ക്ക്‌ നേതൃത്വം നല്‍കും.

`ജീവനുള്ള ആരാധന' എന്ന ചിന്താവിഷയത്തില്‍ അധിഷ്‌ഠിതമായ പ്രഭാഷണങ്ങള്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍, പൊതു യോഗങ്ങള്‍ എന്നിവ ശാരോണ്‍ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്‌.

രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ യോഗങ്ങള്‍ വിശ്വാസികള്‍ക്ക്‌ ആത്മീയ വര്‍ധനവിനും, ഒത്തുചേരലിനും, സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നതിനുമുള്ള സുവര്‍ണ്ണാവസരമാണ്‌.

കുറഞ്ഞ നിരക്കില്‍ ഭക്ഷണം, താമസ സൗകര്യം എന്നിവയൊരുക്കുന്നതിന്‌ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. മെയ്‌ 15-ന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ താമസ സൗകര്യം ഉറപ്പുവരുത്തണമെന്ന്‌ ഭാരവാഹികള്‍ പ്രത്യേകം അറിയിച്ചു. കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ക്കായി SFCCNA.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ഉമ്മന്‍ അറിയിച്ചതാണിത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.