You are Here : Home / USA News

സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചന യാത്ര ജൂണ്‍ 1ന്

Text Size  

Story Dated: Monday, May 05, 2014 10:39 hrs UTC


കോട്ടയം . നൂറ്റാണ്ടുകളായി നിലനിര്‍ത്തിവരുന്ന ക്നാനായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുന്നതിനായി ക്നാനായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍  സമരപരിപാടികളുടെ ഭാഗമായി സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചന യാത്ര ജൂണ്‍ 1ന് കോട്ടയം അതിരൂപതാ ആസ്ഥാനത്തുനിന്നും കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസിലേക്ക് നടത്തുന്നു. ക്നാനായ യൂത്ത് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ യുവജനസംഘടനകളുടെ തികഞ്ഞ പങ്കാളിത്തത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

ജൂണ്‍ 1, ഞായറാഴ്ച്ച രാവിലെ 9 മണിക്കാരംഭിക്കുന്ന വിമോചന പദയാത്രയ്ക്ക് കാരിത്താസ്, ഏറ്റുമാനൂര്‍, കുറുപ്പുന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, അരയന്‍കാവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്കും.

ജന്മം, കര്‍മ്മം എന്നിവകകളാല്‍ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയുചെയ്യുന്നവരുടെ കൂട്ടായ്മയായിരിക്കണം ക്നാനായ ഇടവകകള്‍ എന്ന സന്ദേശം വിളംബരം ചെയ്യുകയെന്നതാണ് ഈ പദയാത്രയുടെ മുഖ്യലക്ഷ്യമെന്ന് സാബു പറഞ്ഞു. പാരമ്പര്യ വിശ്വാസ സംരക്ഷണത്തിനായി സഭാപിതാക്കന്മാര്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സഹനസമരത്തില്‍ അണിചേരുവാനും ഇതിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുവാനും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.