You are Here : Home / USA News

ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനില്‍ സാഹിത്യ സെമിനാറും പുസ്‌തക പ്രദര്‍ശനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 28, 2014 09:40 hrs UTC

ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ ഹോട്ടലില്‍ (റോസ്‌മോണ്ട്‌) വെച്ച്‌ നടക്കുന്ന ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഭാഷയേയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ജൂലൈ അഞ്ചിന്‌ കവിയരങ്ങും, ചെറുകഥ, നോവല്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണവും ഉണ്ടായിരിക്കും. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി മലയാള കൃതികള്‍ക്കു പുറമെ ഇംഗ്ലീഷ്‌ രചനകളും ക്ഷണിക്കുന്നു. 2012 -ജൂണ്‍ മുതല്‍ ഇതുവരെയുള്ള ഇംഗ്ലീഷ്‌ സര്‍ഗ്ഗസൃഷ്‌ടികളുടെ മൂന്നു പ്രതികള്‍ മെയ്‌ 15-ന്‌ മുമ്പായി അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വിലാസത്തില്‍ അയച്ചുതരുവാന്‍ സാഹിത്യ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അഡ്വ. രതീദേവി അഭ്യര്‍ത്ഥിച്ചു. ഇമെയില്‍ എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.

 

ഇതോടനുബന്ധിച്ച്‌ അമേരിക്കന്‍- കാനഡ എഴുത്തുകാരുടെ പുസ്‌തക പ്രദര്‍ശനവും ഉണ്ടായിരിക്കും. 2012 മുതല്‍ക്കുള്ള കൃതികളുടെ ഓരോ പ്രതി അയച്ചു തരുവാന്‍ അബ്‌ദുള്‍ അഭ്യര്‍ത്ഥിച്ചു. ഗ്രന്ഥകര്‍ത്താക്കള്‍ക്ക്‌ സ്വന്തം കൃതികള്‍ പരിചയപ്പെടുത്തുവാനുള്ള അവസരവും ഉണ്ടായിരിക്കും. വിലാസം: M.N.ABDUTTY, 25648 SALEM, ROSEVILLE, MI 48066 കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാഹിത്യ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അഡ്വ. രതീ ദേവി (708 560 9880, retheedevy@gmail.com), നോവല്‍ മോഡറേറ്റര്‍ മുരളി നായര്‍ (215 744 5100 mjnair @aol.com), കവിത മോഡറേറ്റര്‍ ജോസഫ്‌ നമ്പിമഠം (214 564 9371 jnambimadam@hotmail.com), ലേഖനം കോര്‍ഡിനേറ്റര്‍ അനിലാല്‍ ശ്രീനിവാസന്‍ (630 400 9735 anilals1@gmail.com), ചെറുകഥാ മോഡറേറ്റര്‍ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (586 944 1805 moideen87@hotmail.com).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.