ബെര്‍ഗെന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 27ന്
Text Size
Story Dated: Saturday, April 26, 2014 10:48 hrs UTC
ന്യൂജേഴ്സി: ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി) ആഭിമുഖ്യത്തിലുള്ള ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 27, ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.
സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ഇടവക വികാരി റവ. റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ബ്ലെസ്ഡ് ജോണ്‍ പോള്‍ കക സീറോ മലബാര്‍ കാത്തലിക് മിഷന് ഇടവക വികാരി റവ.ഫാ. ജേക്കബ് ക്രിസ്റ്റി ഈസ്റ്റര്‍ സന്ദേശം നല്‍കും. കൂടാതെ സമീപ ക്രിസ്തീയ ഇടവകളിലെ വൈദീക ശ്രേഷ്ഠരും ചടങ്ങില്‍ സംബന്ധിക്കും.
ന്യൂജേഴ്സിയിലെ ബെര്‍ഗന്‍ കൗണ്ടിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി ഇടവകകള്‍ ഈ ക്രിസ്തീയ കൂട്ടായ്മയില്‍ സംബന്ധിക്കുന്നതും, ഗാനങ്ങള്‍ ആലപിക്കുന്നതുമാണ്. ഏവരും ഈ മീറ്റിങ്ങിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും, സംബന്ധിക്കുകയും ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
ടി.എസ്. ചാക്കോ (പ്രസിഡന്റ്): 2018870750;
സജി ടി. മാത്യു (സെക്രട്ടറി): 2019255763;
പ്രസാദ് മാത്യു (ട്രഷറര്‍): 2012446005
Comments