You are Here : Home / USA News

എസ്‌.ബി അലുമ്‌നി അസോസിയേഷന്‍ ഈസ്റ്റ്‌ കോസ്റ്റ്‌ പ്രവര്‍ത്തന ആലോചന യോഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 23, 2014 08:16 hrs UTC

   

ന്യൂജേഴ്‌സി: പ്രവാസത്തിന്റെ വരണ്ട ജീവിതത്തിലും കുളിര്‍മഴപോലെ പെയ്‌തിറങ്ങുന്ന ഒരു കലാലയ ഓര്‍മ്മ എല്ലാവരിലും ഉണ്ട്‌ .ആ നല്ല ദിനങ്ങളെ പുനരാവിഷ്‌കരിച്ചു ഇന്നിന്റെ ഭാഗമാക്കാന്‍ എസ്‌.ബി കോളേജ്‌ ചങ്ങനാശ്ശേരിയുടെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു .ന്യൂജേഴ്‌സി കേന്ദ്രികരിച്ചു ഈസ്റ്റ്‌ കോസ്റ്റില്‍ ഉള്ള എല്ലാ പൂര്‍വ്വ വിദ്യര്ര്‌ധികളെയും ഒത്തു ചേര്‍ത്ത്‌ എസ്‌.ബി അലുമിനി അസോസിയേഷന്‍ പുതുജീവന്‍ നല്‌കി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

പുതിയ ഊര്‍ജ്ജവും നൂതന ആശയങ്ങളും ആയി നമ്മുടെ കലാലയതിന്റെയും സമൂഹത്തിന്റെയും ഉന്നതി മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ താത്‌പര്യം ഉള്ളവര്‍ ഏപ്രില്‍ 23-ന്‌ ബുധനാഴ്‌ച വൈകിട്ടു 9 മണിക്ക്‌ (04/23/2014-wednesday-9pm) ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ക്ക്‌ ബന്ധപെടുക: പിന്റോ ചാക്കോ (973 337 7238), ജയിംസ്‌ മുക്കാടന്‍ (609 213 0301).
Email: sbcalumni.us@gmail.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.