You are Here : Home / USA News

ഐ എന്‍ ഓ സി (ഐ) യു എസ് എ, പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിങ്ങിനെതിരെ അവിശ്വാസം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 19, 2014 10:09 hrs UTC

 

ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും, കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ്  പ്രകാശ് സിങ്ങില്‍  അവിശ്വാസം രേഖപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച്തായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ എന്‍ ഓ സി)  ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് ഒരു പത്രക്കുറിപ്പിലൂടെ  അറിയിച്ചു.
15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ  ഒന്‍പതു പേര്  അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയത്തില്‍ ഒപ്പ് വച്ചിട്ടു ണ്ടെന്നു  ഏപ്രില്‍ 10  ന് പുറപ്പെടുവിച്ച  പത്ര പ്രസ്താവനയില്‍ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ഡോ. കരണ്‍ സിംഗാണ്  പതിനഞ്ചു പേര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നേരത്തെ രൂപീകരിച്ചതു. എ ഐ സി സി വിദേശകാര്യ സമിതിക്കും  അവിശ്വാസ പ്രമേയത്തിന്റെ കോപ്പി അയച്ചു കൊടുത്തിട്ടുണ്ട്.


അടുത്ത കാലത്തായി, ഐ എന ഓ സി യുടെ  നിലവിലുള്ള നേത്രുത്വത്തിനെതിരെ രൂക്ഷ വിമര്ശനം ഉയര്‍ന്നിരുന്നു.  ലോകസഭാ തെരഞ്ഞെടുപ്പില്‍  കൊണ്‍ഗ്രെസ്സ് പാര്‍ട്ടിയെ  പിന്‍തുണയ്ക്കുന്നതില്‍  ഗുരുതരമായ  വീഴ്ചയാണ്  ഐ എന്‍ ഓ സി  നേതൃത്വം വരുത്തി വച്ചതെന്ന് കൊണ്‍ഗ്രെസ്സ് അനുഭാവികളും ഐ എന്‍ ഓ സി അംഗങ്ങളും ആരോപിച്ചു.  ഈ നേതൃത്വം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നു ഏവര്‍ക്കും അറിയാം.  പുതിയ നേതൃത്വം വേണമെന്നത് പ്രവര്‍ത്തകരുടെ ആവശ്യമാണ്.


പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചാപ്റ്റര്‍ ഭരണ സമിതിയും എത്ര യും പെട്ടെന്ന് നിലവില്‍  വരുന്നതിനു എ ഐ സി സി  യുമായി  ചേര്‍ന്ന്  ആവശ്യമായ നടപടികള്‍  സ്വീകരിച്ചിട്ടുണ്ടെന്ന്  ഐ എന്‍ ഓ സി  ദേശീയ ചെയര്‍മാന്‍  ജോര്‍ജ് എബ്രഹാം പ്രസ്താവിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.