ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മെയ് 30-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കോപ്പര്‍നിക്കസ് സെന്റര്‍ തീയേറ്ററില്‍ വെച്ച് (5216 W. Lawrence, Chicago) ഷിക്കാഗോ മലയാളികള്‍ക്കായി `കേരളാ എക്സ്പ്രസ്' എന്ന കലാസന്ധ്യ ഒരുക്കിയിരിക്കുന്നു.
നമ്മുടെ വസന്തകാല രാവുകളെ ഉല്ലാസഭരിതമാക്കുവാന് പ്രശസ്ത സിനിമാതാരങ്ങായ മുകേഷും ജഗദീഷും നയിക്കുന്ന കലാസന്ധ്യയില്‍ പ്രമുഖ നടിയും നര്‍ത്തകിയുമായ മീരാനന്ദന്, അഞ്ജു അരവിന്ദ്, പിന്നണി ഗായകരായ നജീം അര്‍ഷാദ്, അഖിലാ ആനന്ദ്, അബ്ദുള്‍ റഹ്മാന്, എന്നിവരും പ്രശസ്ത മിമിക്രി താരങ്ങളും, ഡാന്‍സ് താരങ്ങളും പങ്കെടുക്കുന്നു. ഈ മെഗാഷോയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: http://www.stmaryschicago.com/#!fundraiser/cszm
Comments