You are Here : Home / USA News

ചിക്കാഗോ രൂപതയ്‌ക്ക്‌ പുതിയ ദിശാബോധം; കര്‍മ്മപദ്ധതികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 04, 2014 11:02 hrs UTC


ഷിക്കാഗോ: രുപതയുടെ ഉദ്ദേശം, ലക്ഷ്യം. ദൗത്യം, സാധ്യതകള്‍ ഇവയ്‌ക്ക്‌ പുതിയ മാനവും ആഴവും ദിശാബോധവും നല്‍കുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംയുക്ത തീരുമാനമെടുത്തുകൊണ്ട്‌ രൂപതയുടെ പാസ്റ്ററല്‍ സമ്മേളിച്ചു.

2014 മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ സമ്മേളിച്ച രൂപതയിലെ ഉന്നത ആത്മായ സമിതിയായ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്‌തും, രൂപത നേടിയ വളര്‍ച്ചയും നേട്ടങ്ങളും നിരത്തി, ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആമുഖ പ്രഭാഷണം നടത്തി. അത്മായരുടെ അനുഗ്രഹീതവും അനുസ്യൂതവുമായ പ്രവര്‍ത്തനങ്ങളാണ്‌ രൂപതയുടെ മുല്‍ക്കൂട്ടെന്ന്‌ രൂപതാധ്യക്ഷന്‍ പറഞ്ഞു.

രൂപതയുടെ മിഷന്‍, വിഷന്‍, പ്രോസ്‌പെക്‌ട്‌സ്‌, ചലഞ്ച്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി വികാരി ജനറാള്‍ റവ. ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന സുദീര്‍ഘമായ ചര്‍ച്ചയ്‌ക്ക്‌ വികാരി ജനറാള്‍ റവ ഫാ. തോമസ്‌ മുളവനാല്‍ മോഡറേറ്ററായിരുന്നു. രൂപതയുടെ യുവജന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ ജോമി മേതിപ്പാറയും, വിനോദ്‌ മഠത്തിപ്പറമ്പിലും സംസാരിച്ചു. രൂപതയുടെ ഭരണക്രമങ്ങള്‍, നിയമാവലി എന്നിവയെ വിശദീകരിച്ചുകൊണ്ട്‌ രൂപതാ ചാന്‍സിലര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ വേത്താനം സംസാരിച്ചു. രൂപതയുടെ സുപ്രധാന പ്രൊജക്‌ട്‌ `കുടുംബപ്രേക്ഷിതത്വം' ആസ്‌പദമാക്കി രൂപതാ ഫിനാന്‍സ്‌ ഓഫീസര്‍ റവ.ഫാ. പോള്‍ ചാലിശേരി സംസാരിച്ചു. രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുപ്രധാന ഗതിമാറ്റം നല്‍കുന്ന ഫാമിലി അപ്പോസ്‌തലേറ്റിന്റെ വിവിധ കര്‍മ്മ മേഖലകള്‍ ഫാ. പോള്‍ വിശദമാക്കി. സമ്മേളനത്തില്‍ ഡോ. ജയരാജ്‌ ഫ്രാന്‍സീസ്‌ ആലപ്പാട്ട്‌ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിപ്പിച്ചു. ഡോ. ചെറിയാന്‍ പോള്‍, തോമസ്‌ മൂലയില്‍, അഡ്വ. ജോസ്‌ കുന്നേല്‍, മെര്‍ലിന്‍ ചിറയില്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട്‌ ചര്‍ച്ചകളില്‍ സജീവമായി പങ്കുകൊണ്ടു.


    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.