You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ തിരിതെളിഞ്ഞു

Text Size  

Story Dated: Tuesday, April 01, 2014 08:42 hrs UTC

ബെന്നി പരിമണം
 


ഷിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ 2014-ലെ പ്രവര്‍ത്തനപരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനവും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്ന സഖ്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഞായറാഴ്‌ച ആരാധനയ്‌ക്കു ശേഷം നടന്ന യോഗത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഡാനിയേല്‍ തോമസ്‌ അധ്യക്ഷതവഹിച്ച സമ്മേളനം മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസന യുവജനസഖ്യം വൈസ്‌ പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിന്റെ ചതിക്കുഴികളും വഞ്ചനകളിലും വീണുപോകാതെ ദിശാബോധമുള്ള പ്രവര്‍ത്തനശൈലിയിലൂടെ യൗവ്വനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുവാന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ഇടവക അസോ. വികാരി റവ. ബിജു പി. സൈമണിന്റെ മഹനീയ സാന്നിധ്യത്തിലും പ്രാര്‍ത്ഥനയിലും ആരംഭിച്ച യോഗത്തിന്‌ ഇടവക ജനങ്ങളുടെ വന്‍ പങ്കാളിത്തം സഖ്യത്തോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി മാറി.

ജൂബിലി കണ്‍വീനര്‍ ഐപ്പ്‌ സി വര്‍ഗീസ്‌ യോഗത്തിനെത്തിയ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, പ്രോഗ്രാം കണ്‍വീനര്‍ സൂസന്‍ ചാക്കോ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. കുട്ടികള്‍ അവതരിപ്പിച്ച നയനമനോഹരമായ ക്രിസ്‌ത്യന്‍ കോറിയോഗ്രാഫി ഗാനങ്ങള്‍ പരിപാടികള്‍ക്ക്‌ മിഴിവേകി. ജൂബിലി ഗായകസംഘത്തിന്റെ ജൂബിലി ഗാനാവതരണവും ജൂബിലി കാലയളവില്‍ നടത്തപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ജൂബിലി വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട്‌ സുനീന ചാക്കോ അവതരിപ്പിച്ചു. കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ സഖ്യത്തിന്‌ നേതൃത്വം നല്‍കിയ ഭാരവാഹികളെ യോഗത്തില്‍ ആദരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വ്വം സ്‌മരിക്കുകയും ചെയ്‌തു. ജൂബിലിയോടനുബന്ധിച്ച്‌ പുറത്തിറക്കിയ സില്‍വര്‍ ജൂബിലി സ്‌മരണികയുടെ പ്രകാശനവും യോഗത്തില്‍ നിര്‍വഹിച്ചു. കേന്ദ്ര യുവജനസഖ്യം എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ആന്ധ്രാപ്രദേശില്‍ ഒരു ഗ്രാമം ദത്തെടുത്ത്‌ പണികഴിപ്പിക്കുന്ന സ്‌കൂളിന്റെ നിര്‍മ്മാണ ചെലവിനുള്ള ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ സഹായധനം യോഗത്തില്‍ വെച്ച്‌ കൈമാറി.

പുത്തന്‍ പ്രതീക്ഷകളും ധീരമായ ചുവടുവെയ്‌പുകളുമായി പ്രവര്‍ത്തനപന്ഥാവില്‍ മുന്നേറുന്ന സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകളുമായി മുന്‍കാല പ്രവര്‍ത്തകരും ഭാരവാഹികളും സമീപ ഇടവകകളിലെ യുവജനസഖ്യാംഗങ്ങളും പങ്കെടുത്ത ഈ സമ്മേളനത്തിന്റെ അവതാരകനായി ബെന്നി പരിമണവും, സുനു തോമസും പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.