You are Here : Home / USA News

ക്രിസ്തുമസ് നവവല്‍സരാഘോഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, January 10, 2014 11:29 hrs UTC

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ(BWOC) ആഭിമുഖ്യത്തില്‍ ക്രിസ്മസ് നവവല്‍സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച അഞ്ച് മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

സന്ധ്യാനമസ്‌ക്കാരത്തോടു കൂടി പരിപാടികള്‍ ആരംഭിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കി. റ്റീനാ തോമസ് അമേരിക്കന്‍ ദേശീയ ഗാനവും സജി അലക്‌സാണ്ടര്‍, ലിസി ബാബു, ഷൈനി ജോര്‍ജ് എന്നിവര്‍ ഇന്‍ഡ്യന്‍ ദേശീയഗാനവും ആലപിച്ചു.

BWOC പ്രസിഡന്റ് ഫാ.പൗലോസ് റ്റി പീറ്റര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഫിലിപ്പ് ജോര്‍ജ് സംസാരിച്ചു. റ്റോം അലക്‌സ്, നിക്കോള്‍ മാത്യൂ, റെജിനാ എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു.

വിവിധ ഇടവകളിലെ കലാകാരന്മാരും കലാകാരികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്യാന്‍ഡില്‍ ഡാന്‍സ്, നേറ്റിവിറ്റിഷോ, പരിചമുട്ടുകളി, സമൂഹഗാനം, ചിത്രീകരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. എയ്ജലാ ജോണ്‍, ലിസി ബാബു, സജി ചെറിയാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മയൂരാ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ന്യൂജേഴ്‌സിയുടെ സംഗീത നൃത്തപരിപാടികളും ഉണ്ടായിരുന്നു. വിവിധ ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സമ്മാനപ്പൊതിയുമായി സാന്റാക്ലോസ് എത്തി.

സെന്റ് ഗ്രിഗോറിയേസ് ചര്‍ച്ച്, ലുട്‌ലോ യോങ്കേഴ്‌സ് സെന്റ് ജോര്‍ജ് ചര്‍ച്ച്,
സെന്റ് ജോര്‍ജ് ചോര്‍ച്ച്, പോര്‍ട്ട് ചെസ്റ്റര്‍,
സെന്റ് മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ്
സെന്റ് മേരീസ് ചര്‍ച്ച്, ബ്രോങ്ക്‌സ്
സെന്റ് തോമസ് ചര്‍ച്ച്, യോങ്കേഴ്‌സ്
സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, അണ്ടര്‍ഹില്‍ യോങ്കേഴ്‌സ്
സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, പാര്‍ക്ക്ഹില്‍ യോങ്കേഴ്‌സ്
എന്നീ ഇടവകകളാണ് പരിപാടികളില്‍ പങ്കെടുത്തത്.

പ്രസിഡന്റ്- ഫാ.പൗലോസ് റ്റി. പീറ്റര്‍
കോ-ഓര്‍ഡിനേറ്റര്‍- ഡോ.ഫിലിപ്പ് ജോര്‍ജ്
സെക്രട്ടറി-ജോസി മാത്യൂ
ട്രഷറര്‍- ബാബു ജോര്‍ജ് വേങ്ങല്‍
ക്വൊയര്‍ കോ-ഓര്‍ഡിനേറ്റര്‍- ഫാ.ജോര്‍ജ് ചെറിയാന്‍
ജോ.സെക്രട്ടറി- ലീലാമ്മ മത്തായി
ജോ.ട്രഷറാര്‍ - ലിസി ബഞ്ചമിന്‍
ക്വൊയര്‍ ലീഡര്‍ - റെജി ഫിലിപ്പ്
പബ്ലിസിറ്റി കണ്‍വീനര്‍- എം.വി. കുര്യന്‍
എന്നിവര്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.