You are Here : Home / USA News

പൗലോസ്‌ മഴുവഞ്ചേരി (62) ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 04:17 hrs UTC

ഷിക്കാഗോ: വരാപ്പുഴ ഓളനാട്‌ , മഴുവഞ്ചേരി പരേതനായ ചാക്കപ്പന്റേയും, ത്രേസ്യാമ്മയുടേയും മകനും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ പൗലോസ്‌ മഴുവഞ്ചേരി (62) നിര്യാതനായി.

ഭാര്യ: പരേതയായ ഓമന, അതിരമ്പുഴ കല്ലുങ്കല്‍ കുടുംബാംഗമാണ്‌.

മകള്‍: അമ്പിളി ജോസഫ്‌ കാപ്പുങ്കല്‍ (ഷിക്കാഗോ). മരുമകന്‍: ജിനു ജോസഫ്‌ കാപ്പുങ്കല്‍ (ഷിക്കാഗോ). കൊച്ചുമകള്‍: എമ ഫിലോമിന ജോസഫ്‌.

സഹോദരങ്ങള്‍: ഫ്രാന്‍സീസ്‌ മഴുവഞ്ചേരി, മേരി തോമസ്‌ പുത്തനങ്ങാടി (ഷിക്കാഗോ), ജോര്‍ജ്‌ മഴുവഞ്ചേരി, ജോസ്‌ മഴുവഞ്ചേരി.

ജനുവരി 10-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 9 മണി വരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

11-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരിഗിരി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി കല്ലുങ്കല്‍ (224 616 9485), രാജന്‍ കല്ലുങ്കല്‍ (847 387 9211), ജിബു ജോസഫ്‌ കാപ്പുങ്കല്‍ (847 732 6410).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.