You are Here : Home / USA News

മാപ്പ്‌ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ചരിത്രസംഭവമായി

Text Size  

Story Dated: Thursday, January 09, 2014 03:23 hrs UTC

ഫിലാഡല്‍ഫിയ: 2014 ജനുവരി നാലാം തീയതി ബന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന മാപ്പിന്റെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ചരിത്ര സംഭവമായി മാറി. പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച്‌ നിരവധി പ്രമുഖര്‍ ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, ഡെലവേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തി സമ്മേളനത്തിന്‌ സാക്ഷ്യംവഹിച്ചു. മാപ്പ്‌ പ്രസിഡന്റ്‌ സാബു സക്കറിയ, ഫിലാഡല്‍ഫിയ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വികാരി റവ സന്തോഷ്‌ മാത്യു, ഏഷ്യാനെറ്റ്‌ ന്യൂസ്‌ യു.എസ്‌.എ കറസ്‌പോണ്ടന്റ്‌ ഡോ. കൃഷ്‌ണകിഷോര്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നീ പ്രമുഖരെ പൊതുസമ്മേളനത്തിന്റെ എം.സിയും മാപ്പിന്റെ ജനറല്‍ സെക്രട്ടറിയുമായ യോഹന്നാന്‍ ശങ്കരത്തില്‍ വേദിയിലേക്ക്‌ സ്വാഗതം ചെയ്‌തു. മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ജെയിന്‍ കോശിയും, ഇന്ത്യന്‍ ദേശീയ ഗാനം ഇവാഞ്ചലീന സ്റ്റാന്‍ലിയും, ആരോണ്‍ സ്റ്റാന്‍ലിയും ചേര്‍ന്ന്‌ ആലപിച്ചു. മാപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ എം. ജോര്‍ജ്‌ മീറ്റിംഗില്‍ എത്തിച്ചേര്‍ന്ന എല്ലാവരേയും സ്വാഗതം ചെയ്‌തു.

 

 

പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ പ്രസംഗത്തിനുശേഷം വിശിഷ്‌ടാതിഥികളും മാപ്പ്‌ ഭാരവാഹികളും ചേര്‍ന്ന്‌ വിളക്കു കൊളുത്തി മാപ്പിന്റെ 2014-ലെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു. ക്രിസ്‌മസിന്റെ ആശയബഹുലമായ സന്ദേശം റവ സന്തോഷ്‌ മാത്യു നല്‍കി. അമേരിക്കയിലെ വിവിധ സംഘടനകളെക്കുറിച്ചും മാപ്പിന്റെ 36 വര്‍ഷത്തെ പ്രവര്‍ത്തനമികവും പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഡോ. കൃഷ്‌ണ കിഷോര്‍ വന്നെത്തിയ എല്ലാവര്‍ക്കും പുതുവത്സരത്തിന്റെ എല്ലാവിധ ആശംസകളും നേര്‍ന്നു. ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കലയെ പ്രതിനിധീകരിച്ച്‌ സണ്ണി ഏബ്രഹാം, സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്‌ ഏബ്രഹാം, കെ.എ.എന്‍.ജി പ്രസിഡന്റ്‌ ജിബി തോമസ്‌, ഡെല്‍മ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ സക്കറിയ കുര്യന്‍, സിറ പ്രതിനിധി സജി കരിംകുറ്റി, പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു ഗീവര്‍ഗീസ്‌ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. മാപ്പ്‌ ആര്‍ട്‌സ്‌ ചെയര്‍മാന്‍ സോയ നായര്‍ രചിച്ച `ഇണനാഗങ്ങള്‍' എന്ന കവിതാ സമാഹാരം റവ സന്തോഷ്‌ മാത്യു അച്ചന്‍ ഡോ. കൃഷ്‌ണകിഷോറിനും ദിലീപ്‌ വര്‍ഗീസിനും നല്‍കി പ്രകാശനം ചെയ്‌തു. രാജന്‍ നായര്‍, മാത്യു നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോമയുടെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും നടത്തി. മാത്യു അക്കൗണ്ടന്റ്‌ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

 

 

ബിനു ജോസഫും സോയ നായരും കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം.സിമാരായി പ്രവര്‍ത്തിച്ചു. മാപ്പ്‌ അംഗങ്ങളുടെ ക്രിസ്‌മസ്‌ ഗാനത്തോടുകൂടി ആരംഭിച്ച പ്രോഗ്രാമില്‍ രേഷ്‌മാ റോയി, ജെനി വര്‍ക്കി, സാറാ ബാബു, ജെയിന്‍ കോശി, സവാനാ സാബു എന്നിവരുടെ നൃത്തങ്ങളും ഫിലാഡല്‍ഫിയയിലെ പ്രശസ്‌ത ഗായകരെ അണിനിരത്തിക്കൊണ്ട്‌ ഷിനു, ഹില്‍ഡ ഗ്രൂപ്പിന്റെ ഗാനമേളയും സന്നിഹിതരായിരുന്ന എല്ലാവരേയും ആനന്ദസാഗരത്തില്‍ ആറാടിച്ചു. ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്‌, അലക്‌സ്‌ വിളനിലം, ദിലീപ്‌ വര്‍ഗീസ്‌, മധു കൊട്ടാരക്കര, ഏഷ്യാനെറ്റ്‌ യു.എസ്‌.എ നാഷണല്‍ ഡീലറും അമേരിക്കന്‍ കാഴ്‌ചകളുടെ പ്രൊഡ്യൂസറുമായ രാജു പള്ളത്ത്‌, ഫോമാ മുന്‍ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജിബി തോമസ്‌, സെബാസ്റ്റ്യന്‍ ജോസഫ്‌, ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ സെക്രട്ടറി ചെറിയാന്‍ കോശി, രാജു എം. വര്‍ഗീസ്‌ എന്നീ മഹദ്‌ വ്യക്തികള്‍ മാപ്പിന്റെ 2014-ലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. ന്യൂജേഴ്‌സി ആഫാ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ വിഭവസമൃദ്ധമാ ഡിന്നറോടുകൂടി മാപ്പിന്റെ 2014-ലെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍, പ്രവര്‍ത്തനോദ്‌ഘാടനം എന്നിവ സമംഗളമായി പര്യവസാനിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.