You are Here : Home / USA News

ജോണ്‍ ഡാനിയേല്‍ (ജോജന്‍) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Thursday, January 09, 2014 06:13 hrs UTC

 

ഹാരിംഗ്‌റ്റണ്‍ പാര്‍ക്ക്‌, ന്യൂജേഴ്‌സി: അറിയപ്പെടുന്ന വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡാനിയല്‍ ജോണ്‍ (ജോജന്‍) 73 ജനുവരി 6ആം തീയതി നിര്യാതനായി.

കോട്ടയം മണലേല്‍ (തുരുത്തിയില്‍) പരേതരായ ജോണ്‍, കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത പുത്രനായിരുന്നു ജോണ്‍ ഡാനിയേല്‍. പുത്തന്‍കാവ്‌ തട്ടയില്‍ അന്നമ്മ വര്‍ഗീസാണ്‌ ഭാര്യ. രാജേഷ്‌, സുരേഷ്‌ എന്നിവര്‍ പുത്രന്മാരും, ഷൈനി, ഗ്വെന്‍ എന്നിവര്‍വര്‍ മരുമക്കളും, ജേക്കബ്‌, ജെയിംസ്‌, പാര്‍ക്കര്‍, എമിലി, ഹാന, ആന്‍ഡ്രു എന്നിവര്‍ കൊച്ചുമക്കളുമാണ്‌. ഡാനിയേല്‍ മോഹന്‍ സഹോദരനും പരേതയായ എലിസബത്ത്‌ തോമസ്‌ (ചിന്നു) സഹോദരിയുമാണ്‌.

കോട്ടയം എം. റ്റി. സെമിനാരി ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം മാത്തമാറ്റിക്‌സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി. എസ്‌. സി, ആഗ്രാ യൂണിവേഴ്‌സിറ്റിയില്‍ നി്‌ന്ന്‌. എസ്‌. സി. ബിരുദങ്ങള്‍ നേടി. 1971 ല്‍ അമേരിക്കയിലെത്തിയ ശേഷം സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എം. ബി. എ. യും നേടി.

ഡെയറി ലീ (ടസ്‌ക്കന്‍) കോര്‍പ്പറേഷനില്‍ ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച ജോണ്‍ പിന്നീട്‌ സ്വന്തമായ സ്ഥാപനങ്ങളുമായി ബിസിനസ്‌ രംഗത്ത്‌ കാലുറപ്പിക്കുകയായിരുന്നു.
ജെ. ആന്‍ഡ്‌. ജെ. ഗ്രാഫിക്ക്‌ എന്ന പ്രിന്റിംഗ്‌ സ്ഥാപനം, മഹാറാണി റെസ്‌റ്റോറന്റുകള്‍ എന്നിവ സ്ഥാപിച്ച്‌ ആ രംഗങ്ങളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.

ആദ്യകാല മലയാളികളില്‍ പ്രമുഖനായ ഒരാളായി അമേരിക്കയില്‍ അറിയപ്പെടുന്ന ജോണ്‍ ഡാനിയല്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി മേഖലയിലെ മിക്ക സാംസ്‌ക്കാരിക, സാമൂഹ്യ, രാഷ്ടീയ, മതപര പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍, കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ എന്നീ സംഘടനകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തയിടെ ന്യൂജേഴ്‌സിയില്‍ ടോസ്റ്റ്‌ മാസ്‌റ്റേഴ്‌സിന്റെ ഒരു യൂണിറ്റ്‌ ആരംഭിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുക്കുകയുണ്ടായി.

സി. എസ്‌. ഐ. ചര്‍ച്ചിന്റെ അംഗമായി ജനിച്ചുവളര്‍ന്ന ജോണ്‍ ഡാനിയല്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി മേഖലയില്‍ സി.എസ്‌. ഐ. ഇടവകകള്‍ ആരംഭിക്കുന്നതിന്‌ മുന്‍കൈയെടുത്തു. റ്റപ്പാന്‍ (ന്യൂയോര്‍ക്ക്‌) െ്രെകസ്റ്റ്‌ സി. എസ്‌. ഐ. ചര്‍ച്ചിലെ സജീവ അംഗമാണ്‌ ജോണ്‍ ഡാനിയല്‍. മികച്ച സ്‌പോര്‍ട്ട്‌സ്‌മേന്‍ കൂടിയായിരുന്ന ജോണ്‍ പഠനകാലത്ത്‌ യൂണിവേഴ്‌സിറ്റി തലത്തില്‍ സോക്കറിലും ടെന്നിസിലും മികവു കാട്ടി. ആ താല്‍പ്പര്യം ജീവിതത്തിലുടനീളം കാണിക്കുകയും ഈ രംഗത്ത്‌ വിലയേറിയ സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിരുന്നു.

പൊതു ദര്‍ശനം ജനുവരി 10ാം തീയതി വെള്ളിയാഴ്‌ച റ്റീനെക്ക്‌ ന്യൂജേഴ്‌സിയിലെ 789 റ്റീനെക്ക്‌ റോഡിലുള്ള വോള്‍ക്ക്‌ ലീബര്‍ ഫ്യൂണറല്‍ ഹോമില്‍ 2 മണി മുതല്‍ നാലുമണി വരെയും ആറുമണി മുതല്‍ ഒമ്പതു മണി വരെയും ക്രമീകരിച്ചിരിക്കുന്നു.

ശവസംസ്‌ക്കാരം ജനുവരി 11ാം തീയതി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ െ്രെകസ്റ്റ്‌ സി. എസ്‌. ഐ. ചര്‍ച്ച്‌, റ്റപ്പാന്‍, (ന്യൂയോര്‍ക്ക്‌) റിഫോംഡ്‌ ചര്‍ച്ച്‌ 32 ഓള്‍ഡ്‌ റ്റപ്പാന്‍ റോഡ്‌, റ്റപ്പാന്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷകളെത്തുടര്‍ന്ന ്‌ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ വോള്‍ക്ക്‌ ലീബര്‍ ഫ്യൂണറല്‍ ഹോമിന്‍െറ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക: http://www.volkleberfuneralhome.com/obituaries/Daniel John/

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.