You are Here : Home / USA News

ആം ആദ്മി പാർട്ടി അഥവാ സാധാരണ മനുഷ്യൻ!!

Text Size  

Story Dated: Wednesday, January 08, 2014 01:46 hrs UTC

അഴിമതിയും സ്വജനപക്ഷപാതവും സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കി. ക്ഷമയുടെ നെല്ലിപ്പലക നാം കണ്ടു. മാറ്റം അനിവാര്യംആണ് എന്ന് നാം തന്നെ ഉറച്ചു തീരുമാനിച്ചു. ജനങ്ങൾ മടുത്തു തുടങ്ങിയാൽ ഉള്ള നേരത്തെ ഇറങ്ങി പോകുകയാണ് ഏതു പാർട്ടിക്കും, ഭരണകർത്താവിനും നല്ലത്. കഴിവില്ലാതെ കടിച്ചുതൂങ്ങി കിടന്നതുകൊണ്ടു, ഇന്ത്യക്ക് സ്വാതത്ര്യം കിട്ടാൻ ഏറ്റവും ശ്രമിച്ച പാർട്ടി എങ്ങും ഇല്ലാതായി തീർന്നു. അവസരങ്ങൾ കൊടുത്തു. ഒന്നല്ല പല തവണ. ഒരിക്കൽ പോലും അധികാരികൾ ജനങ്ങളെ മനസിലാക്കിയില്ല. നിസാരം ഡ്രൈവിംഗ് ലൈസെൻസ് കിട്ടാനും, റേഷൻ കാർഡ്‌ ലഭിക്കുവാനും കൈകൂലി അല്ലാതെ വേറെ വഴി ഇല്ല. നിവൃത്തികേടുകൊണ്ട് ജനം സഹിച്ചു. പറ്റിയ അവസരത്തിൽ ബലെറ്റിലുടെ അവർ തന്നെ അതിനു മറുപടി കൊടുത്തു. സേതുബന്ധനത്തിന് ശ്രീരാമനെ സഹായിച്ച അണ്ണാറകണ്ണന്റെ കഥ കുഞ്ഞുനാളിലെ മനപാഠം ആക്കിയ നമ്മൾ, എന്തിനു മടിച്ചു നിൽക്കണം. നമുക്കും ഒരു കൈ കൊടുക്കാം, ഒരുമിച്ചു മുന്നേറാം. നമ്മൾ പ്രവാസികളും, വെറും സാധരണക്കാർ. കമലഹാസ്സന്റെ ഹിന്ദുസ്ഥാനി എന്ന സിനിമ കണ്ടത് ഇപ്പോൾ ഓർമ വരുന്നു. കണ്മുന്നിൽ കാണുന്നത് സഹിക്കാതെ വരുമ്പോൾ സാധാരണ മനുഷ്യൻ അസാധാരണമായി ചെയ്യുന്ന പ്രതിഫലനങ്ങൾ. ഹിന്ദുസ്ഥാനിയിലെ ഒറ്റയാൾ പട്ടാളത്തിന്റെ പോരാട്ടം, കുറച്ചധികം ആളുകളുടെ പോരാട്ടമായി മാറി. അതാണ് ആം ആദ്മി പാർട്ടിയുടെ പിറവിയും വിജയവും. ഇത്രയും നാൾ നമുക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു നല്ല ബുദ്ധി തോന്നിയില്ല? ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.