You are Here : Home / USA News

ഫിലഡല്‍ഫിയ കാത്തലിക്‌ അസോസിയേഷന്റെ ഫാമിലി ഡയറക്ടറി പ്രകാശനം ചെയ്‌തു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, January 06, 2014 01:02 hrs UTC

ഫിലഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ സീറോ മലബാര്‍,സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കാ സമൂഹങ്ങളുടെ ഏറ്റവും വലിയ ഐക്യവേദിയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്റെ (ഐ. എ. സി. എ.) 2013 ലെ ഏറ്റവും വലിയ പ്രോജക്ടായിരുന്ന കാത്തലിക്‌ ഫാമിലി ഡയറക്ടറിയുടെ പ്രകാശനം നടന്നു. 2014 ജനുവരി 4 ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിക്ക്‌ സെ. തോമസ്‌ സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ ക്രിസ്‌മസ്‌ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി കൂടിയ പൊതുസമ്മേളനത്തില്‍ വച്ച്‌ സീറോമലബാര്‍ പള്ളി വികാരിയും, ചിക്കാഗൊ സെ. തോമസ്‌ സീറോമലബാര്‍ രൂപതയുടെ നിയുക്ത വികാരി ജനറലുമായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലിന്‌ ആദ്യപ്രതി നല്‍കിക്കൊണ്‌ച്‌ ഐ. എ. സി. എ. ചെയര്‍മാന്‍ റവ. ഡോ. മാത്യു മണക്കാട്ട്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

 

 

ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലാദ്യമായാണ്‌ കത്തോലിക്കര്‍ക്ക്‌ മാത്രമായുള്ള ഒരു ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ഐക്യകാഹളം മുഴക്കി ഫിലാഡല്‍ഫിയയില്‍ നടന്ന കാത്തലിക്‌ ഫെയിത്ത്‌ഫെസ്റ്റ്‌ ആന്റ്‌ ഹെറിറ്റേജ്‌ ഡേ അഘോഷങ്ങളുടെ ഭാഗമായാണൂ ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിച്ചത്‌. സെ. തോമസ്‌ സീറോമലബാര്‍ ഇടവക, സെ. ജൂഡ്‌ സീറോമലങ്കര ഇടവക, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കമ്യൂണിറ്റി എന്നീ പള്ളികളുടെ കീഴില്‍ വരുന്ന എല്ലാ കുടുംബങ്ങളുടെയും, ചിത്രങ്ങളും, കുടുംബവിവരങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫാമിലി ഡയറക്ടറി ഒരു റഫറന്‍സ്‌ ഗ്രന്ഥം കൂടിയാണ്‌.

 

ജോസ്‌ മാളേയ്‌ക്കല്‍ ചീഫ്‌ എഡിറ്ററായും, സിബിച്ചന്‍ ചെമ്പ്‌ളായില്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്ററായും തയ്യാറാക്കിയ കാത്തലിക്‌ ഫാമിലി ഡയറക്ടറി കമ്മിറ്റിയിലും, എഡിറ്റോറിയല്‍ ബോര്‍ഡിലും റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഫാ. രാജു പിള്ള, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ്‌ ഓലിക്കല്‍, സണ്ണി പടയാറ്റില്‍, ടെസി മാത്യൂസ്‌, ലിസ്‌ ഓസ്റ്റിന്‍, സണ്ണി പാറക്കല്‍, ജോര്‍ജ്‌ നടവയല്‍, ഫിലിപ്പ്‌ ജോണ്‍ (ബിജു), തോമസ്‌ നെടുമാക്കല്‍, ഫിലിപ്പ്‌ ഇടത്തില്‍, ഓസ്റ്റിന്‍ ജോണ്‍, സജിതാ ജോസഫ്‌ എന്നിവര്‍ അംഗങ്ങളായിരുന്നു. അറ്റോര്‍ണി ജോസ്‌ കുന്നേല്‍, ക്രൂസ്‌ടൌണ്‍ ഫാര്‍മസി ഉടമ ദേവസി വറീദ്‌, ഏഷ്യാനെറ്റ്‌ മാനേജര്‍ വിന്‍സന്റ്‌ ഇമ്മാനുവല്‍ എന്നിവരായിരുന്നു ഡയറക്ടറിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.