You are Here : Home / USA News

സ്റ്റേജ്‌ഷോയുടെ കുലപതി മുകേഷ്‌-ജഗദീഷ്‌ ടീം അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 04, 2014 12:57 hrs UTC

 

ന്യൂയോര്‍ക്ക്‌: വൈരുദ്ധ്യത്തിലും നിലവാരത്തിലും നിറഞ്ഞ സ്റ്റേജ്‌ഷോകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാഴ്‌ചവെച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ `തരംഗം ആര്‍ട്‌സ്‌' മറ്റൊരു കലാവിരുന്നുമായി വീണ്ടും എത്തുന്നു. 2014-ലെ വസന്തദിനങ്ങള്‍ ഒരു ഉത്സവമാക്കാന്‍ മെയ്‌- ജൂണ്‍ മാസങ്ങളിലാണ്‌ പ്രവാസി മലയാളികള്‍ക്കായി 12 സ്റ്റേജുകളിലായി അമേരിക്കയിലുടനീളം ഷോ അരങ്ങേറുന്നത്‌.

മലയാള ചലച്ചിത്രരംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുകേഷ്‌- ജഗദീഷ്‌ ടീം നയിക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌' എന്ന മെഗാഷോയില്‍ ചലച്ചിത്ര നടി മീരാനന്ദന്‍, ടെലിവിഷന്‍ ഷോയിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതരായ അഞ്‌ജു അരവിന്ദ്‌, പിന്നണി ഗായകരായ നജീം അര്‍ഷാദ്‌, അഭി- ആനന്ദ്‌, റഹ്‌മാന്‍, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ്‌ താരങ്ങളായ അസീസ്‌, അനൂപ്‌, സെന്തില്‍ എന്നിവരും പങ്കെടുക്കുന്നു. കേരളത്തിലെ `ഡാന്‍സിംഗ്‌ മൊമന്റ്‌സ്‌' എന്ന ട്രൂപ്പിലെ റിയയും, ജിഷയുമാണ്‌ ഈ ഷോയുടെ നൃത്താവിഷ്‌കാരം ഏറ്റെടുത്തിരിക്കുന്നത്‌. സ്റ്റേജ്‌ഷോയില്‍ പുതുമകള്‍ കാഴ്‌ചവെച്ച്‌ പ്രാഗത്ഭ്യം തെളിയിച്ച ജി. അശോക്‌ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ഷോയുടെ ആദ്യാവസാനം ഒരു വ്യത്യസ്‌ത മുഖം ദര്‍ശിക്കാനാവുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: (516 761 2406), ഇമെയില്‍: tharangamny@gmail.com ജോര്‍ജ്‌ കൊട്ടാരം അറിയിച്ചതാണിത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.