You are Here : Home / USA News

മാപ്പ്‌ ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷങ്ങളും കുടുംബസമ്മേളനവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 03, 2014 03:47 hrs UTC

ഫിലാഡല്‍ഫിയ: എല്ലാ വര്‍ഷവും നടത്തിവരാറുള്ള മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ കുടുംബ സമ്മേളനവും ക്രിസ്‌മസ്‌ -നവവത്സരാഘോഷങ്ങളും അതിഗംഭീരമായി നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശത്തുള്ള ബെന്‍സലേം സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ പൂര്‍ത്തിയായി. ഫോമ 2014 കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും മാപ്പിന്‍റെ  2014-ലെ പ്രവര്‍ത്തനോദ്‌ഘാടനവും ഇതോടൊപ്പം നടത്തുവാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.

2014 ജനുവരി 4 ശനിയഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ തുടങ്ങുന്ന ഈ സമ്മേളനത്തില്‍ ഫിലാഡല്‍ഫിയ സി. എസ്‌. ഐ ചര്‍ച്ച്‌ ഇന്‍ ക്രൈസ്റ്റ്‌ വികാരി റവ. സന്തോഷ്‌ മാത്യു, ഏഷ്യാനെറ്റ്‌ യു.എസ്‌.എ ന്യൂസ്‌ കറസ്സ്‌പോണ്ടന്റ്‌ ഡോ. കൃഷ്‌ണ കിഷോര്‍ എന്നീ മുഖ്യാതിഥികളും ഫിലാഡല്‍ഫിയയിലെ മറ്റ്‌ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക നേതാക്കളും ആശംസകള്‍ അര്‍പ്പിക്കുന്നതാണ്‌.

അനുഗ്രഹീതരായ ഗായകര്‍ ഷിനുവും ഹില്‍ഡൂയും നയിക്കുന്ന ഗാനമേള, അജി പണിക്കര്‍ നേതൃത്വം നല്‌കുസന്ന ക്ലാസിക്കല്‍- സിനിമാറ്റിക്‌ നൃത്തപരിപാടികള്‍, മലയാളി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഫിലാഡല്‍ഫിയയുടെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാവിരുന്നുകള്‍, സോഷ്യല്‍ ഹവര്‍, പൊതുസമ്മേളനം, വിഭവസമര്‌ദ്ധയമായ ഡിന്നര്‍ എന്നിവ ഈ സമ്മേളനത്തിന്‍റെ  മാറ്റുകൂട്ടും.

മാപ്പ്‌ ഒരുക്കുന്ന ഈ സാംസ്‌കാരിക സൗഹൃദ സമ്മേളനത്തിലേക്ക്‌ പ്രിയപ്പെട്ട നിങ്ങളെ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : സാബു സ്‌കറിയ (267 980 7923), തോമസ്‌ എം ജോര്‍ജ്‌ (215 620 0323), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162), ഷാജി ജോസഫ്‌ (267 372 2521), ജോണ്‍സണ്‍ മാത്യു (215 740 9486), ഐപ്‌ ഉമ്മന്‍ മാരേട്ട്‌ (267 688 4500), സോയ നായര്‍ (215 698 8205), ജോര്‍ജ്ജ്‌ എം കുഞ്ചാണ്ടി (267 528 5872).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.