You are Here : Home / USA News

മത്തായി സക്കറിയാ ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, January 01, 2014 02:12 hrs UTC

വെസ്റ്റ് ഓറഞ്ച്(ന്യൂജേഴ്‌സി): പന്തളം മൂലയില്‍ കിഴക്കേതില്‍ മത്തായി സക്കറിയാ (തങ്കച്ചന്‍-74) നിര്യാതനായി. സംസ്‌ക്കാരം പിന്നീട് കൂരബാല സെന്‌റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍. പരേതരായ എം. മത്തായിയുടെയും ശോശാമ്മയുടെയും മകനാണ്. വെണ്ണിക്കുളം ഞാലയില്‍ മേരി സക്കറിയയാണ് സഹധര്‍മ്മിണി. മകന്‍ മാത്യൂ സക്കറിയ. മരുമകള്‍ ഡോ. സീതാ സക്കറിയാ. കൊച്ചു മകള്‍ എയ്ഡന്‍ സാക്കറി മാത്യൂ. സഹോദരങ്ങള്‍ പരേതരായ മത്തായി ദാനിയേല്‍, തങ്കമ്മ, അന്നമ്മ എന്നിവരെ കൂടാതെ മറിയക്കുട്ടി, ചിന്നമ്മ, ഓമന. പരേതയായ പൊന്നമ്മ ദാനിയേല്‍ സഹോദര ഭാര്യയും, കന്നമ്പള്ളില്‍ ചാക്കോ, കറുകയില്‍ വെരി. റവ.കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പാ, പരേതരായ സാമുവല്‍, നന്തിയാട്ട് ചാക്കോ, സി.വി.ഫിലിപ്പ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ സ്ഥാപകാംഗം കൂടിയായ പരേതന്റെ വേയ്ക്ക് സര്‍വ്വീസ്, ജനുവരി 1 ബുധന്‍ 2 മുതല്‍ 7 വരെ ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും. ഡിസംബര്‍ 31 ചൊവ്വാഴ്ച വൈകുന്നേരം പരേതന്റെ ഭവനത്തില്‍ പ്രാര്‍ത്ഥന നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.