You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, January 01, 2014 06:18 hrs UTC

ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ  ഈ വര്‍ഷത്തെ ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28ന് യോങ്കേഴ്‌സിലുള്ള പെഴ്‌സ്വറ്ററിയന്‍ ചര്‍ച്ചില്‍ വച്ചു വിപുലമായ പരിപാടികളോടെ നടന്നു.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും, ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ്  ന്യൂയോര്‍ ആഘോഷങ്ങളുടെ മുഖ്യാതിഥിയായി അയൂബ് മാര്‍ സില്‍വാനിയോസ് (ആര്‍ച്ച് ബിഷ്പ്പ് ക്‌നാനായ സിറിയന്‍) ക്രിസ്തുമസ് സന്ദേശം നല്‍കി. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്.  മറ്റ് സംഘടനകളേക്കാള്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൂടതല്‍ പ്രവര്‍ത്തനമികവ് പുലര്‍ത്തുന്നത് അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് തിരുമേനി പറഞ്ഞു. ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ അസോസിയേഷന്‍റെ മുന്‍  പ്രസിഡന്റും പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമായ ഡോ. നായ്ക് ന്യൂയറിന്‍റെ  സന്ദേശം നല്‍കി. പുതുവത്സരത്തില്‍ മലയാളികള്‍ മദ്യപാനം ഒഴിവാക്കി ഭക്ഷം അളവ് കുറച്ച്, നിരന്തരം വ്യായാമത്തിന് സമയം കണ്ടെത്തി ആരോഗ്യം സംരക്ഷിയ്ക്കണമെന്ന് നിറഞ്ഞ സദസ്സിനോടായി ഡോക്ടര്‍ നായ്ക് പറഞ്ഞു. ബാംഗ്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ തനിക്ക് കേരളവുമായുള്ള ബന്ധം ഓര്‍മ്മിച്ചു.

സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍റെ  സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ പ്രസിഡന്റ് ജോയിഇട്ടന്‍ നല്‍കിയ പിന്തുണ സ്തുത്യര്‍ഹമാണെന്ന് ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചു. ഈ വര്‍ഷത്തെ എല്ലാ പരിപാടികള്‍ക്കും ജനപങ്കാളിത്തംകൊണ്ട് സര്‍വ്വോപരി വര്‍ണ്ണാഭമായ കലാപരിപാടികള്‍കൊണ്ടും ധന്യമായിരുന്നും എന്ന് ശ്രീകുമാര്‍ പറഞ്ഞു. വെസ്റ്റ്‌ചെസ്റ്ററ് മലയാളി അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന സ്വപ്നം ഉടന്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത് പ്രസി. ജോയി ഇട്ടന്‍ പറഞ്ഞത് കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു. മയൂര സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ വിന്ധ്യാപ്രസാദും സംഘവും നടത്തിയ സമൂഹനൃത്തവും, ഡാന്‍സ് ഡ്രാമയും, നാട്യമുദ്ര -ലിസ ജോസഫിന്റെ സ്‌ക്കൂളിലെ കുട്ടികളുടെ നൃത്തവും, ലയ എലിസബത്തിന്റെ സിനിമാറ്റിക് ഡാന്‍സും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കലാവിരുന്നായി മാറി. ഫൊക്കാനാ പ്രസംഗ മത്സരത്തില്‍ സമ്മാനാര്‍ഹമായ സൂസന്‍ പോളിന്റെ പ്രസംഗം, ഗ്രിഗറി പോളിന്റെ അമേരിക്കന്‍ ദേശീയഗാനം എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ തോമസ് കൂവല്ലൂര്‍, ഷെവലിയര്‍ ജോര്‍ജ് പാടിയടത്ത്, സാക് തോമസ് ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കോര്‍ഡിനേറ്റര്‍ ഗണേശന്‍ നായര്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്, പോള്‍ കറുകപ്പിള്ളി, യോങ്കേഴ്‌സ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷ്ണര്‍ ഹാരി സിംഗ് മീഡിയ പ്രവര്‍ത്തകന്‍ ജോസ്‌കാടാംപുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വരും വര്‍ഷത്തെ പ്രസിഡന്റ് കാരൂര്‍ രാജന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.