You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 01, 2014 06:00 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്‌മസ്‌ ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഡിസംബര്‍ 24-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ക്രിസ്‌മസ്‌ കരോള്‍ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ 7 മണിക്ക്‌ ആരംഭിച്ച പിറവിത്തിരുന്നാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ക്കും ആഘോഷമായ ദിവ്യബലിക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. റോയി മൂലേച്ചാലില്‍, ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. ജോര്‍ജ്‌ പീറ്റര്‍ എസ്‌.ജെ, ഫാ ജോബിച്ചന്‍ ചേലക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അഭിവന്ദ്യ തിരുമേനി സന്ദേശം നല്‍കി.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അഭിവന്ദ്യ തിരുമേനിക്കും മറ്റ്‌ വൈദീകര്‍ക്കും വിശ്വാസികള്‍ക്കും പിറവിത്തിരുന്നാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു. ദിവ്യബലിക്കുശേഷം അള്‍ക്കാരയ്‌ക്കു മുന്നില്‍ കുട്ടികള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ടോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ സി.വൈ.എം ദേവാലയത്തിനുള്ളില്‍ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന ക്രിസ്‌മസ്‌ ക്രിബും മറ്റ്‌ അലങ്കാരങ്ങളും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷപരിപാടികള്‍ അരങ്ങേറി. വികാരി ഫാ. ജോയി ആലപ്പാട്ട്‌ ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും ക്രിസ്‌മസ്‌ മംഗളങ്ങള്‍ നേരുകയും ചെയ്‌തു. പി.ആര്‍.ഒ ബീന ഡേവിഡ്‌ കൈതാരം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. കൈക്കാരന്‍ ജോണ്‍ കൂള നന്ദി പ്രസംഗം നടത്തി.

ക്രിസ്‌മസ്‌ കരോള്‍ കോര്‍ഡിനേറ്റര്‍ ഷിബു അഗസ്റ്റിന്‍ പോളക്കുളം ഇടവകയിലെ 14 വര്‍ഡുകളില്‍ വളരെ വിജയകരമായി നടത്തിയ കരോള്‍ പരിപാടിയെക്കുറിച്ച്‌ വിശദീകരിക്കുകയും കരോള്‍ സംഘം ഭവനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ 91,000 ഡോളര്‍ ക്രിസ്‌മസ്‌ സമ്മാനമായി ലഭിച്ചുവെന്നും അറിയിച്ചു. 
14 വാര്‍ഡുകളില്‍ നടന്ന കരോള്‍ പരിപാടിയില്‍ ഏറ്റവും അധികം സംഭാവനകള്‍ സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി സെന്റ്‌ മേരീസ്‌ വാര്‍ഡും (നോര്‍ത്ത്‌ ഈസ്റ്റ്‌ വാര്‍ഡ്‌), ഏറ്റവും കുറച്ച്‌ വീടുകള്‍ സന്ദര്‍ശിച്ച്‌ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി സെന്റ്‌ തോമസ്‌ വാര്‍ഡും (നോര്‍ത്ത്‌ വെസ്റ്റ്‌ വാര്‍ഡ്‌) കരസ്ഥമാക്കി.


വിവിധ വാര്‍ഡുകളിലായി നടത്തിയ പുല്‍ക്കൂടു മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ റെജി - മിനി കുഞ്ചെറിയയും, രണ്ടാം സമ്മാനാര്‍ഹമായ ലിയ തച്ചിലിനും, മൂന്നാം സമ്മാനാര്‍ഹരായ ഫിലിപ്പ്‌- ഷേര്‍ളിക്കും ഫാ. ജോയി ആലപ്പാട്ട്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

തുടര്‍ന്ന്‌ വിവിധ വാര്‍ഡുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ഫിലിപ്പ്‌ പവ്വത്തിലിന്റെ ക്രിസ്‌മസ്‌ പാപ്പാ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഇടവകയിലെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ കരോള്‍ വിജയകരമാക്കുവാന്‍ നേതൃത്വം നല്‍കിയ ട്രസ്റ്റിമാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരുടെ സ്‌തുത്യര്‍ഹമായ സേവനവും നേതൃത്വവും പ്രത്യേകം പ്രശംസനീയമാണ്‌.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ സമാപിച്ചു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.