You are Here : Home / USA News

പൗലോസ്‌ കുയിലാടനെ ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 25, 2013 01:16 hrs UTC

ഓര്‍ലാന്റോ: `ഒരുമ' മലയാളി അസോസിയേഷന്റെ ക്രിസ്‌തുമസ്‌ ആഘോഷപരിപാടികളോടനുബന്ധിച്ച്‌ ഡിസംബര്‍ 21-ന്‌ ജോര്‍ജ്‌ പെര്‍ക്കിന്‍സ്‌ സിവിക്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ നടനും രചയിതാവും സംവിധായകനുമായ പൗലോസ്‌ കുയിലാടനെ, സിനിമാ സീരിയല്‍ നടന്‍ ടോണി മൊമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ ഒരുമ പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍, ട്രസ്റ്റി ബോര്‍ഡ്‌ അംഗം വര്‍ഗീസ്‌ ജോസഫ്‌ (തങ്കച്ചന്‍) എന്നിവരും മറ്റ്‌ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ കുയിലാടന്റെ കഴിഞ്ഞകാല കലാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. പെരുന്തച്ചന്റെ പൊന്നുമക്കള്‍, ആയിരം നാവുള്ള മൗനം, തൂവല്‍ മിനുക്കാത്ത പക്ഷി തുടങ്ങിയ നാടകങ്ങളും, ഒട്ടനവധി ഏകാങ്ക നാടകങ്ങളും `സാന്റ പറയാത്ത കഥ' എന്ന ടെലി സിനിമയും ഓര്‍ലാന്റോയില്‍ ചിത്രീകരിക്കുകയുണ്ടായി. 1980-ല്‍ കേരളത്തിലെ കൊടകരയില്‍ ആരതി തീയേറ്റേഴ്‌സിന്റെ സാരഥിയും നടനുമായിരുന്നു. അദ്ദേഹം കേരളത്തിലും നിരവധി നാടകങ്ങളും ടെലിഫിലിമുകളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. തൃശൂര്‍ ജില്ലയിലെ കനകമല പള്ളിയുടെ ഡോക്യുമെന്ററി `കനകമല മാഹാത്മ്യം' ചെയ്‌തത്‌ കുയിലാടനാണ്‌.

 

 

സാന്റ പറയാത്ത കഥ എന്ന ടെലിഫിലിം ജൂലൈ നാലിന്‌ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‌തിരുന്നു. ഡിസംബര്‍ 25-ന്‌ ക്രിസ്‌മസ്‌ ദിനത്തില്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള ഗുഡ്‌ന്യൂസ്‌ ടിവി ചാനലില്‍ സാന്റ പറയാത്ത കഥ സംപ്രേഷണം ചെയ്യും. ഡിസംബര്‍ 25-ന്‌ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ (ഇന്ത്യന്‍ സമയം) ആണ്‌ സംപ്രേഷണം. ഈ ടെലിഫിലിമിന്റെ രചനയും സംവിധാനവും ശ്രീ കുയിലാടനാണ്‌. മറുപടി പ്രസംഗത്തില്‍ അദ്ദേഹം മനുഷ്യ നന്മയും സന്തോഷകരമായ സൗഹൃദവും, ചാരിറ്റി പ്രവര്‍ത്തനങ്ങളുമായിരിക്കണം സംഘടനകളുടെ മുഖമുദ്രയാകേണ്ടെതെന്ന്‌ ശ്രീ കുയിലാടന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. `ഒരുമ'യുടെ സാരഥികള്‍ക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.