You are Here : Home / USA News

എസ്.കെ. പൊറ്റക്കാട്, രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 21, 2013 11:43 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സാഹിത്യ സമ്മേളനവും, സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ഡിസംബര്‍ 14 ഞായറാഴ്ച ഉച്ചക്കുശേഷം ഗാര്‍ലന്റ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ചെറിയാന് ചൂരനാട് അദ്ധ്യക്ഷത വഹിച്ചു. ആദ്യസെഷനില്‍ നടന്ന എസ്.കെ. പൊറ്റക്കാട് ജന്മശതാബ്ദി അനുസ്മരണ സമ്മേളനത്തില്‍ കേരളലിറ്ററി സൊസൈറ്റി പ്രസിഡന്റും, സാഹിത്യക്കാരനുമായ എബ്രഹാം തേക്കേമുറി മുഖ്യ പ്രസംഗം നടത്തി.

 

തുടര്‍ന്ന് എസ്.കെ.പൊറ്റക്കാടിന്റെ ജീവിതത്തെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയും, ചിന്താദ്യോകവുമായിരുന്നു. രണ്ടാമത്തെ സെഷനില്‍ രാഘവന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ കവിയും, ഗായകനുമായ ഹരിദാസ് തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സംഗീത സദ്യയില്‍ രാഘവന്‍ മാസ്റ്റരുടെ തിരഞ്ഞെടുക്കപ്പെട്ട പഴയതും, പുതിയതുമായ ഗാനങ്ങള്‍ ആലപിച്ചത് തികച്ചും ആസ്വാദ്യകരമായിരുന്നു. കേരള അസ്സോസിയേഷന്‍ സെക്രട്ടറി ബാബു സി. മാത്യൂ എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. തണുത്ത കാലാവസ്ഥയെ അവഗണിച്ചു സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തതിന് ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള സാഹിത്യകാരന്മാരും, ഗായരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിചേര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.