You are Here : Home / USA News

ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ നയിക്കുന്ന അന്താരാഷ്ട്ര ത്രിദിന ഉപവാസ പ്രാര്‍ത്ഥന

Text Size  

Story Dated: Saturday, December 21, 2013 11:36 hrs UTC

ന്യൂയോര്‍ക്ക്‌: അസാമാധാനത്താലും, രോഗദുരിതങ്ങളാലും, കഷ്ടനഷ്ടങ്ങളാലും തകര്‍ന്നുകൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ `എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്നത്‌ (യോഹന്നാന്‍ 14:29)' എന്നളിച്ചെയ്‌ത യേശുക്രിസ്‌തുവിന്റെ ദിവ്യസമാധാനം അനുഭവിച്ചുകൊണ്ട്‌ പരിശുദ്ധാത്മ നിറവില്‍ പ്രത്യാശയോടെ പുതുവര്‍ഷത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള സുവര്‍ണ്ണാവസരം. പ്രശസ്‌ത സുവിശേഷകനും വേദപുസ്‌തക പരിഭാഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ നയിക്കുന്ന ഈ അന്താരാഷ്ട്ര ത്രിദിന ഉപവാസ പ്രാര്‍ത്ഥന ഡിസംബര്‍ 28- തീയതി 2 മണിക്ക്‌ ആരംഭിച്ച്‌ 31-ാം തീയതി 2 മണിക്ക്‌ അവസാനിക്കുന്നു. ദൂരെനിന്ന്‌ കടന്നുവരുന്നവര്‍ക്ക്‌ താമസിച്ച്‌ ഉപവസിക്കുവാനുള്ള ക്രമീകരണവും സംഘാടകര്‍ തയ്യാറാക്കിയിരിക്കുന്നു. റ്റാപ്പന്‍, ന്യൂയോര്‍ക്കിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ വച്ച്‌ നടത്തപ്പെടുന്ന ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നവര്‍ക്കുവേണ്ടി 29-ാം തീയതിയും 31-ാം തീയതിയും വി. കുര്‍ബ്ബാന ക്രമീകരിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജോസഫ്‌ കുളങ്ങരയെ (914)400-3628 -ല്‍ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.