You are Here : Home / USA News

തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അപമാനമാണെന്ന് അനിയന്‍ ജോര്‍ജ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, December 14, 2013 05:01 hrs UTC

ഇന്‍ഡ്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റു ചെയ്ത രീതി തെറ്റായി പ്പോയെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തുനിനുണ്ടാകുന്ന തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അപമാനമാണെന്ന് പൊതുപ്രവര്‍ത്തകനായ അനിയന്‍ ജോര്‍ജ് പറഞ്ഞു. ശക്തമായ നിയമങ്ങളും നിയമവ്യവസ്ഥിതിയും നടപ്പിലാക്കുന്നതില്‍ ദീര്‍ഘവീക്ഷണമുള്ള രാജ്യമാണ് അമേരിക്ക. ഇവിടെ വന്നിറങ്ങുന്ന ഏതൊരാള്‍ക്കും അത് സ്വകാര്യ സന്ദര്‍ശനത്തിനോ സ്ഥിരതാമസക്കാരാനോ താല്‍ക്കാലിക സന്ദര്‍ശനത്തിനോ ആകട്ടെ, എന്തിനു വന്നാലും, ഈ നിയമങ്ങള്‍ എല്ലാം പാലിക്കാന്‍ ബാധ്യസ്ഥരാണ്.

 

 

 

തുടര്‍ച്ചയായ വീഴ്ചകളാണ് കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്.ആഘോഷങ്ങളില്‍ മതി മറക്കുകയാണ് അവര്‍. നാട്ടില്‍നിന്ന് ചുക്കിനും ചുണ്ണാമ്പിനും ഒക്കെ മന്ത്രി പുങ്കവന്മാരെ കെട്ടിയെഴുന്നള്ളിച്ചു അവര്‍ക്ക് സുഖവാസത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതല്ലാതെ വേറൊന്നും കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയില്‍നിന്നുള്ള ഒരു ഏജന്‍സി അന്വേഷിക്കട്ടെ. കോണ്‍സുലേറ്റിന്റെ അപമാനകരമായ നിലപാടുകള്‍ക്കെതിരെ സമൂഹത്തില്‍ ഇടപെട്ടു നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി അവയ്ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ അലക്സ് വിളനിലം, തോമസ്‌ പി ഉമ്മന്‍ തുടങ്ങിയവരെ ആ അന്വേഷണ കമ്മിറ്റിയില്‍ അംഗമാക്കണം.

 

പ്രവസികളോടു അമേരിക്കന്‍ ഗവണ്മെന്‍റ് പോലും മാന്യമായി പെരുമാറുമ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റു വളരെ മോശമായ രീതിയില്‍ ഇന്ത്യക്കാരോട് പെരുമാറുന്നു.ഈ രീതികള്‍ക്ക് ഒരു അവസാനം ഉണ്ടാക്കണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെമ്മാടിത്തരമാണ്. ഇതിനൊരു അറുതി വരുത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ജനത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

    Comments

    A.C.George December 14, 2013 06:12
    I agree with Aniyan George. Let the law of the alnd takes its own course. Thanks, A.C.George

    Shijas K M December 14, 2013 05:43
    How come the National Organtizations not doing anything. These guys needs to stop conventions and focus on pravasi issues . all want to be in news and photos

    Vinod K December 14, 2013 05:41
    പ്രവാസികാര്യ വകുപ്പ്‌ , ഇവരെ തേടി പോകുന്ന കുറെ കഴുതകള്‍ ഊണ്ട് . അവന്മരെ തല്ലണം ആദ്യം

    Manoj V S December 14, 2013 05:34
    ഇതിനു ഒരു അവസാനം വേണം . എന്തിനാണു ഒരു വയലാര്‍ രവി ? വെറും വേസ്റ്റ്

    Amal Unni December 14, 2013 05:26

    prabhudayal was involved in a similar case . something going on in consulate


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • CPM criticises Sandhya
    CPM has criticized Sandhya, the housewife who lashed at CPM protesters who had blocked roads while demonstrating outside the Cliff House, and Kochouseph Chittilappalli, who announced a reward for her bravery. CPM's state secretariat member Baby John criticised both Sandhya and Chittillappalli by saying that their retaliation was out of...

  • Invitation letter of "Vigathakumaran" was fake-Kunnukuzhi Mani
    Kunnukuzhi Mani, who had procured the invitation letter of  the movie "Vigathakumaran",  has said that the letter was fake. As written in many articles by Chelangad, the exact date of Vigathakumaran's release was November 7, 1928. But, Kamal, in his biopic chose the wrong information, October...

  • Delhi Lt Governor to submit report to President
    Delhi Lt Governor Najeeb Jung on Saturday said he will submit a "factual" report to President Pranab Mukherjee on government formation here following his meeting with the Aam Admi Party (AAP) leader Arvind Kejriwal. His statement came shortly after the meeting in a release issued by his office. The release also said that...

  • Hrithik Roshan, wife Sussanne call it quits
    Bollywood superstar Hrithik Roshan and Sussanne Roshan's marriage of 13 years, a subject of much discussion of late, is over. Roshan, 40, who is in the USA for a medical check-up, issued a statement on Friday saying his wife has decided to separate from him. "Sussanne has decided to separate from me and end our 17-year relationship....

  • വേറിട്ടൊരു ചിന്താഗതി
    ഇന്‍ഡ്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ, ഇന്‍ഡ്യാക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്....

  • സി.പി.എമ്മിനെതിരെ രൂക്ഷഭാഷയില്‍ മുകുന്ദന്‍
    സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം എന്തുകൊണ്ട് പാഠംപഠിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍....

  • ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു
    പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 1940-ല്‍...

  • ആരോഗ്യം, റോഡപകടം എന്നിവയില്‍ കേരളം മുന്നില്‍: ഋഷിരാജ് സിങ്
    കേരളം ആരോഗ്യം, റോഡ് അപകടം എന്നിവയിലും മുന്നിലാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് പ്രതിദിനം...

  • എ.എ.പിയുടെ ആവശ്യം അഹങ്കാരം: ബിജെപി
    ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്...

  • സ്വര്‍ണവില കൂടി
    വിലയിടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 22,360 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,795...