You are Here : Home / USA News

പെരുമ്പടവം ശ്രിധരന്‌ സ്വീകരണവും ലൈബ്രറി ഉദ്‌ഘാടനവും

Text Size  

Story Dated: Friday, December 13, 2013 12:09 hrs UTC

ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസ്സിയേഷനും വിചാരവേദിയും ചേര്‍ന്ന്‌ പ്രശസ്‌ത എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി പ്രസിഡന്റുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‌ കെ.സി.എ.എന്‍.എ. സെന്ററില്‍ വെച്ച്‌,ഡിസംബര്‍ എട്ടാം തിയതി വൈകിട്ട്‌ നല്‍കിയ സ്വീകരണ യോഗത്തില്‍, പ്രമുഖരെ സാക്ഷി നിര്‍ത്തി കെ.സി.എ.എന്‍.എ. മലയാളം ലൈബ്രറിയുടെ ഉല്‍ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ചെറുപ്രായം മുതല്‍ വായന ഒരു തപസ്സാക്കിയ പെരുമ്പടവം ശ്രിധരനെ ലൈബ്രറിയുടെ ഉല്‍ഘാടകനായി കിട്ടിയത്‌ ഒരു അനുഗ്രഹമായി. ലൈബ്രറിക്ക്‌ രൂപരേഖ നല്‍കിയവരെ അദ്ദേഹം അഭിനന്ദിച്ചു.

 

വര്‍ഗീസ്‌ എബ്രഹാം ഡെന്‍വെയര്‍ (ഫ്‌ളോറിഡ), ഡോ. എന്‍.പി. ഷീല, ഡോ.എ.കെ.ബി. പിള്ള, രാജഗോപാല്‍ കുന്നപ്പള്ളില്‍, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, രാമചന്ദ്രന്‍ നായര്‍, ജോണ്‍ വേറ്റം, സരോജ വര്‍ഗിസ്‌, ജോണ്‍ പോള്‍, വാസുദേവ്‌ പുളിക്കല്‍, സുരേഷ്‌ കുറുപ്പ്‌, വര്‍ഗിസ്‌ ഫിലിപ്പോസ്‌, മോന്‍സി കൊടുമണ്‍, വര്‍ക്ഷിസ്‌ ചുങ്കത്തില്‍, സാംസി കൊടുമണ്‍ എന്നിവര്‍ പുസ്‌തകങ്ങള്‍ നല്‍കിയും, സംഭാവനകള്‍ നല്‍കിയും സഹകരിച്ചു. ഡോ. എന്‍. പി. ഷീല `ജി' യുടെ ഒരു കവിത ചൊല്ലിക്കൊണ്ടാരംഭിച്ച യോഗത്തിന്‌, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സാംസി കൊടുമണ്‍ അദ്ധ്യക്ഷം വഹിച്ചു. സ്വാഗത പ്രസംഗകനായ കെ.സി.എ.എന്‍.എ ട്രഷറാര്‍ വര്‍ഗിസ്‌ ചുങ്കത്തില്‍, അാസിയേഷന്റെ വിവിധ പ്രവത്തനങ്ങളേക്കുറിച്ച്‌ ഹൃസ്വമായി പ്രതിപാതിച്ചു. `ഈ' വായന വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ലൈബ്രറികള്‍ നമ്മെ പുസ്‌തകവായനയിലേക്ക്‌ തിരിച്ചു കൊണ്ടുവരുമെന്നദ്ദേഹം പ്രത്യാശിച്ചു. തന്റെ ആദ്യ കഥ പ്രസിദ്ധികരിച്ചത്‌ പെരുമ്പടവം പത്രാധിപരായിക്കുന്ന പ്രസിദ്ധികരണത്തിലാണന്ന്‌ അനുസ്‌മരിച്ചുകൊണ്ട്‌ ചെയ്‌ത അദ്ധ്യക്ഷ പ്രസംഗത്തില്‍ സാംസി കൊടുമണ്‍, സാഹിത്യ ജീവിതത്തിലേക്കുള്ള തന്റെ പ്രവേശനത്തിനു പാതയൊരുക്കിയ പെരുമ്പടവം ശ്രിധരനോടുള്ള കടപ്പാട്‌ രേഖപ്പെടുത്തി. വാക്കും പ്രവൃത്തിയും ചേര്‍ന്നു നില്‍ക്കുന്ന പെരുമ്പടവത്തിന്റെ വ്യക്തി മഹാത്മ്യത്തെ പ്രകീര്‍ത്തിക്കയും ചെയ്‌തു.

 

വാസുദേവ്‌ പുളിക്കല്‍, പെരുമ്പടവത്തിന്റെ വിവിധ കൃതികളിലൂടെ കടന്നുപോയി പെരുമ്പടവത്തെ പരിചയപ്പെടുത്തി കൊണ്ട്‌, ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെ അപഗ്രന്ഥിച്ച്‌ നോവലിസ്റ്റിന്റെ ജീവിതത്തോടുള്ള താത്ത്വികമയ സമീപനവും സര്‍ഗ പ്രതിഭയുടെ തിളക്കവും വെളിപ്പെടുത്തി. പ്രവാസികളുടെ ഭൂമിയില്‍ ഒരു മലയാളം വായനശാല ഉല്‍ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ്‌ പെരുമ്പടവം ശ്രീധരന്‍ പ്രസംഗം ആരംഭിച്ചത്‌. മനസ്സിരുത്തിയുള്ള നിരന്തരമയ വായന തന്റെ എഴുത്തു ജീവിതത്തിനു നല്‍കിയ ഊര്‍ജ്ജം എത്രമാത്രമെന്ന്‌ ഊന്നിപ്പറഞ്ഞു. ഒരു സാഹിത്യ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തില്‍ പിറന്ന താന്‍ വായനയിലൂടെ ലോക സഹിത്യവുമായി പരിചയപ്പെട്ടതും, ഈസ്റ്റ്‌ ഇന്‍ഡ്യ കമ്പിനിയില്‍ ഒരു കണക്കപ്പിള്ളയായിരുന്ന ചാള്‍സ്‌ ലാമ്പ്‌ ജോലിയുപേക്ഷിച്ച്‌ സകല ഗ്രന്ഥശാലകളിലും നടന്ന്‌ വയിച്ച്‌ പ്രതിഭാശാലിയായ ഒരു സാഹിത്യകാരനായതും, വായനയുടെ ആവശ്യകതയെയും, അത്‌ ജീവിത ഗതിയെ എത്രമാത്രം മാറ്റി മറിക്കാന്‍ സഹായിക്കുമെന്നും സോദാഹാരണം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്റെര്‍നെറ്റ്‌ വായന യാന്ത്രികമാണന്നും, നമ്മള്‍ അയാന്ത്രികരാകണമെന്നും ആഹ്വാനം ചെയ്‌തുകൊണ്ടാണ്‌ പെരുമ്പടവം തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌.

 

 

മനുഷ്യത്വത്തിന്റെ ശൂന്യതയുടെ ചുടുകാട്‌ കടന്നു കയറിയാല്‍ ചുരുക്കം ചില കൃതികളെ നമുക്ക്‌ കാണാന്‍ കഴിയു. അത്തരത്തിലുള്ള കൃതികള്‍ മലയാളത്തിനു സമ്മാനിച്ച പെരുമ്പടവം സര്‍ക്ഷാത്മക സാഹിത്യത്തിന്റെ വികാസത്തിനു വഹിച്ചിട്ടുള്ള പങ്ക്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ ഡോ. എ.കെ. ബാലകൃഷ്‌ണപിള്ള പെരുമ്പടവത്തിന്‌ ഉപഹാരം നല്‍കി ആദരിച്ചു. വായിച്ച്‌ ഇരുത്തം വന്ന വ്യക്തിയാണ്‌ പെരുമ്പടവമെന്നും, വായനയാണദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചെതെന്നും സൂചിപ്പിച്ചുകൊണ്ട്‌, ഡോ. എന്‍. പി. ഷീല പുസ്‌തകം ഒരു നിധിയാണന്നും അത്‌ നന്നായി സൂക്ഷിക്കണമെന്നും പറഞ്ഞു. ലാനാ, ജനനി എന്നീ സമ്മേളനങ്ങളിലൊക്കെ പ്രസംഗിച്ച പെരുമ്പടവത്തിന്‌ മനുഷ്യഹൃദയങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിക്കാന്‍ കഴിിഞ്ഞിട്ടുണ്ടെന്ന്‌ ജെ. മാത്യൂസ്‌ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഗ്രാന്റിനുവേണ്ടി മാത്രമായി ഗ്രാമീണ ഗ്രന്ഥശാലകള്‍ അധഃപതിച്ചുകൊണ്ടിരിക്കുമ്പോള്‍, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ആരംഭിച്ച ഗ്രന്ഥശാല നന്നായി വരട്ടേ എന്നം, മലയാളം സ്‌കൂളിലെ കുട്ടികളെ വായന ശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടവത്തിന്റെ വ്യക്തിത്വത്തെ തൊട്ടറിഞ്ഞു സംസാരിച്ച ഡോ. ജോയി ടി.കുഞ്ഞാപ്പു, മനുഷ്യരില്‍ ധാര്‍മ്മികതയും നൈതികതയും വളര്‍ത്തി അവരെ സംസ്‌കാര സമ്പന്നരാക്കുന്ന വായനയെ പ്രകീര്‍ത്തിച്ചു. (ലാനയുടെ കവിതാ വിഭാഗത്തിനുള്ള െ്രെതമാസ അവാര്‍ഡിനര്‍ഹനായ ഡോ. കുഞ്ഞാപ്പുവിന്‌ ലാനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നാതിനാല്‍ ആ അവാര്‍ഡ്‌ ഈ സമ്മേളനത്തില്‍ പെരുമ്പടവം ശ്രിധരന്‍ അദ്ദേഹത്തിനു നല്‍കി) ഫാദര്‍ ജോ കക്കാട്ടില്‍, മനോഹര്‍ തൊമസ്സ്‌, രാജഗോപാല്‍ കുന്നപ്പള്ളില്‍, ബാബു പാറയ്‌ക്കല്‍ കെ.കെ. ജോണ്‍സണ്‍ , എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്‌ എന്നിവര്‍ ആശംസ പ്രസംഗം ചെയ്‌തു. അസോസിയേഷന്‍ സെക്രട്ടറി ഗീതാ കുറുപ്പ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു. ഷെറിന്‍ ഏബ്രഹാം എം.സി.യായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.