You are Here : Home / USA News

ഹൂസ്റ്റണിലെ ഇന്ത്യന്‍ സ്വര്‍ണ്ണാഭരണകട കൊള്ളയടിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 12, 2013 12:50 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഹില്‍ ക്രോഫ്റ്റ് സൗത്ത് വെസ്റ്റ് ഫ്രീവേയിലുള്ള ഇന്ത്യന്‍ സ്വര്‍ണ്ണാഭരണകട ഇന്ന്(ഡിസംബര്‍ 11. ബുധനാഴ്ച) ഉച്ചക്ക് നാലു തോക്കുധാരികള്‍ ചേര്‍ന്ന് കൊള്ളയടിച്ചു. മുഖത്ത് മാസ്‌ക്ക് ധരിച്ച നാലുപേര്‍ കൈയില്‍ ചുറ്റികയും തോക്കും പിടിച്ചാണ് കടയിലേക്ക് പാഞ്ഞ് കയറിയത്. രണ്ടു മിനിട്ടുനുള്ളില്‍ ആഭരണങ്ങള്‍ നിറച്ചുവെച്ചിരുന്ന പെട്ടികളുമെടുത്ത് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ രക്ഷപ്പെടുകയായിരുന്നു. കടയില്‍ കടന്ന ഉടനെ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കടയും, ജോലിക്കാരും നിസ്സഹായരായി നില്‍ക്കവെ സമീപത്തുള്ള കടയിലുണ്ടായിരുന്നവര്‍ പോലും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുമുമ്പ് നാലുപേരും ആഭരണ കടയിലെ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും കൈവശപ്പെടുത്തി. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു എന്ന് റോബറിഡിവിഷന്‍ ചുമതല വഹിക്കുന്ന ജോണ്‍ ബെന്നിങ്ങ്ടണ്‍ പറഞ്ഞു. കടയുടെ മുമ്പില്‍ നിന്നും ഓടിച്ചുപോയ വാന്‍ രണ്ടു ബ്ലോക്കുകള്‍ മാറി ഒരു ബാങ്കിന്റെ മുമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാന്‍ മോഷ്ടിച്ചതായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസ് കടയിലേയും, സമീപ പ്രദേശങ്ങളിലെയും, ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വര്‍ണ്ണാഭരണകടകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളും, കൊള്ളയും വര്‍ദ്ധിച്ചു വരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.