You are Here : Home / USA News

റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികം ഡിസംബര്‍ എട്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 06, 2013 12:47 hrs UTC

ഡാളസ്‌: ഡാളസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ നാലാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചിലുള്ള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ (St. Mary?s Orthodox Church) ഓഡിറ്റോറിയത്തില്‍ വെച്ച്‌ ശ്രുതി-താള-ലയങ്ങളുടെ അകമ്പടിയോടെ ശാസ്‌ത്രീയം, അര്‍ദ്ധശാസ്‌ത്രീയ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക്‌, ബോളിവുഡ്‌, വെസ്റ്റേണ്‍, ഹിപ്‌-ഹാപ്‌ കൂടാതെ കര്‍ണ്ണാടിക്‌ മ്യൂസിക്‌, പിയാനോ എന്നിവയും സിനിമാഗാനങ്ങളും അരങ്ങേറും. സംഗീതത്തിന്റെ തിരമാലകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ കണ്ണിനും കാതിനും കുളിര്‍മ പകരാന്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്‌ മാസ്‌മരിക നൃത്ത ചടുലഭാവങ്ങളുമായി റിഥം ഓഫ്‌ ഡാളസിലെ കലാകാരന്മാരും കലാകാരികളും അരങ്ങുതിമര്‍ത്താടും. റിഥം ഓഫ്‌ ഡാളസ്‌ വാര്‍ഷിക ഷോയിലേക്കും ആഘോഷപരിപാടികളിലേക്കും എല്ലാവരേയും ഡാന്‍സ്‌ സ്‌കൂളിന്റെ മാനേജിംഗ്‌ ഡയറക്‌ടറായ ഷൈനി ഫിലിപ്പും സംഘാടകരും ഏവരേയും സ്വാഗതം ചെയ്യുന്നു. ഭരതനാട്യം, ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍, ഫോക്ക്‌, ബോളിവുഡ്‌, ഹിപ്‌-ഹോപ്‌, കര്‍ണ്ണാടിക്‌ മ്യൂസിക്‌, പിയാനോ ക്ലാസുകള്‍ എന്നിവയില്‍ റിഥം ഓഫ്‌ ഡാളസ്‌ ക്ലാസുകള്‍ എടുത്തുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി ഫിലിപ്പ്‌ (214 223 7529), Email:philipshiny@yahoo.com, web: www.seventone.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.