You are Here : Home / USA News

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്ക് രണ്ടാമത് ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

Text Size  

Story Dated: Wednesday, December 04, 2013 11:45 hrs UTC

ഡിസംബര്‍ 22, 2013 ഞായറാഴ്ച്ച പകല്‍ 2 മണി മുതല്‍ രാത്രി 9 മണി വരെ ന്യൂയോര്‍ക്കിലെ വൈഷ്ണവക്ഷേത്രം ഓഡിറ്റോറിയത്തില്‍ (100 ലേക്ക് വില്‍ റോഡ്) അയ്യപ്പ സേവാ സംഘത്തിന്റെ രണ്ടാമത് കണ്‍വന്‍ഷനിലേക്ക് എല്ലാ മാന്യ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. ഈ മഹാ സംരംഭത്തിലേക്ക് ന്യൂയോര്‍ക്കിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ സുമനസുകളുടെയും പങ്കാളിത്തം അയ്യപ്പ സേവാ സംഘം ബോര്‍ഡ് ട്രസ്ടികളും ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

 

നിങ്ങളുടെ സാന്നിധ്യം ഈ കണ്‍വന്‍ഷന്റെ വിജയം ഉറപ്പു വരുത്തും. ന്യൂയോര്‍ക്കില്‍ ഒരു അയ്യപ്പ ക്ഷേത്രം എന്ന ഭക്ത ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരം ഒരു പരിധി വരെ ഈ കണ്‍വന്‍ഷന്‍ സഹായിക്കും. അതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തിക സഹായമാണ്. നിങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഇതിന്റെ നടത്തിപ്പിന് അനിവാര്യമാണ്. ഉദാരമതികളായ എല്ലാവരുടെയും ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുന്നു. കണ്‍വന്‍ഷനോടു അനുബന്ധിച്ച് കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കലാ പരിപാടികള്‍, ഭജന. അന്നദാനം എന്നിവ കണ്‍വന്‍ഷന്റെ പ്രത്യേകതകള്‍ ആണ്. അയ്യപ്പ ക്ഷേത്ര നിര്‍മാണം എന്നുള്ള ദൌത്യം ഏറ്റെടു ത്തിരിക്കുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരണേ എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ എല്ലാം സാന്നിധ്യവും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

 

സ്വാമി ശരണം

അയ്യപ്പ സേവാ സംഘം ബോര്‍ഡ് ഓഫ് ട്രസ്ടീസ് ക്ഷേത്ര നിര്‍മാണ കമ്മിറ്റി

 

Report: Jayaprakash Nair

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.