You are Here : Home / USA News

ഫാ. സഖറിയാസ് തോട്ടുവേലിക്ക് ഹ്യൂസ്റ്റണ്‍ ഇടവക സ്വീകരണം നല്കി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, December 02, 2013 11:30 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവക യുടെ വികാരിയായും പേര്‍ലന്റ് സെന്റ് മേരീസ് മിഷന്‍ ഡയറക്ടറായും നിയമിതനായി ഹ്യൂസ്റ്റണിലെത്തിയ ഫാ. സഖറിയാസ് തോട്ടുവേലിക്ക് സെന്റ് ജോസഫ് ഇടവക സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി. നവംബര്‍ 30 ശനിയാഴ്ച രാവിലെ ഒന്‍പതിന് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ ഇടവകസമൂഹം ഒന്ന് ചേര്‍ന്ന് ഫാ. സഖറിയാസ് തോട്ടുവേലിയെ ഇടവകയിലേക്ക് ഹൃദ്യമായി സ്വീകരിച്ചു. ട്രസ്റ്റി ജോയ് ചെഞ്ചേരി ബൊക്കെ നല്‍കി.

 

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ട്രസ്റ്റി അഗസ്റ്റിന്‍ വാണിയപ്പുരക്കല്‍ സ്വാഗതമാശംസിച്ചു. പുതിയ ഇടവകയിലേക്ക് തന്നെ സേവനം ചെയ്യാന്‍ നിയോഗിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനു നന്ദി രേഖപെടുത്തിയതിനോപ്പം അമേരിക്കയിലെ വലിയ ഇടവകകളില്‍ ഒന്നായ സെന്റ് ജോസഫ് ഇടവകയെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഫാ. സഖറിയാസ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സഭയോടു ചേര്‍ന്ന് നിന്ന് ഇടവകയെ ശക്തിപെടുത്തുവാനും പ്രത്യേകിച്ച് ഇടവകയിലെ സിസിഡി കുട്ടികളെയും യുവജനങ്ങളെയും വിശ്വാസവളര്‍ച്ചയില്‍ നയിക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ദേവാലയത്തില്‍ ആദേഹം വി. കുര്‍ബാനയര്‍പ്പിച്ചു. ഡിസംബര്‍ ഒന്നിന് ഫാ. സഖറിയാസ് തോട്ടുവേലി ഔദ്യോദിഗമായി ഇടവക വികാരിയായി ചാര്‍ജെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.