You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളും വിശ്വാസവര്‍ഷസമാപനവും ആഘോഷിച്ചു

Text Size  

Story Dated: Monday, November 25, 2013 11:24 hrs UTC

ജോസ് മാളേയ്ക്കല്‍

 

 

ഫിലാഡല്‍ഫിയ : വ്യക്തികളും കുടുംബങ്ങളും വിശ്വാസജീവിതത്തില്‍ ആഴപ്പെടുന്നതിനും, പൈതൃകമായി തങ്ങള്‍ക്കു ലഭിച്ച വിശ്വാസം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നതിനും വേണ്ടി ആഗോളകത്തോലിക്കാസഭ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആചരിച്ച വിശ്വാസവര്‍ഷത്തിന്റെ സമാപനവും, ക്രിസ്തുവിന്റെ രാജത്വതിരുനാളും ഭക്തിപുരസരം നവംബര്‍ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിച്ചു. ഇടവക വികാരിയുടെ താല്‍ക്കാലിക ചാര്‍ജ് വഹിക്കുന്ന ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ.മാത്യൂ മണക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മതബോധനസ്‌ക്കൂള്‍ കുട്ടികളും, അധ്യാപകരും, ഇടവകജനങ്ങളും ഒന്നടങ്കം പങ്കെടുത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ലോകത്തിലെ സകല രാജാക്കന്മാരുടെയും രാജാവും, നേതാക്കളുടെ നേതാവുമായ ക്രിസ്തുവിന്റെ രാജത്വത്തെ അനുസ്മരിച്ചുകൊണ്ട് ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. ഭൂമിയുടെ ഉപ്പും, ലോകത്തിന്‌റെ പ്രകാശവുമാകേണ്ട നാം വിശ്വാസവര്‍ഷത്തില്‍ ആര്‍ജിച്ച കരുത്തോടെ മുന്നേറണമെന്നും, നമുക്കു ലഭിച്ച വിശ്വാസവെളിച്ചം പറകൊണ്ടു മൂടിവെക്കാതെ അതു ലോകനന്മയ്ക്കായി ഉപയോഗിക്കണമെന്നും ബഹുമാനപ്പെട്ട മാത്യൂ അച്ചന്‍ ദിവ്യബലിമധ്യേയുള്ള തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു. വിശ്വാസവര്‍ഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഗായസംഘത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ നിക്യാവിശ്വാസപ്രമാണം കോണ്‍ഗ്രിഗേഷന്‍ ഒന്നായ് ഒരേ ശബ്ദത്തില്‍ പാടി പ്രാര്‍ത്ഥിച്ചു.

 

 

ദിവ്യബലിക്കുമുമ്പ് ക്രിസ്തുരാജന്റെയും 12 ശിഷ്യന്മാരുടെയും വേഷമണിഞ്ഞ മതബോധനസ്‌ക്കൂള്‍ കുട്ടികള്‍ നിരനിരയായി കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. കുര്‍ബാനക്കുശേഷം സണ്‍ഡേസ്‌ക്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ആക്ഷന്‍ സോംഗ്, വിശ്വാസവര്‍ഷത്തെക്കുറിച്ച് അറിവുകള്‍ പകരുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍, വിശ്വാസസാക്ഷ്യങ്ങളുടെ വീഡിയോ ക്ലിപ്പിംഗുകള്‍, ലഘുപ്രസംഗം എന്നിവ വളരെ മനോഹരമായിരുന്നു. ക്രിസ്തുരാജന്റെ രാജകീയപ്രൗഡി വിളംബരം ചെയ്തുകൊണ്ട് സ്‌ക്കൂള്‍ കുട്ടികളും, അധ്യാപകരും നടത്തിയ റാലി നാട്ടിലെ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം ഓര്‍മ്മയില്‍ കൊണ്ടുവന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ വീശി കുട്ടികള്‍ ക്രൈസ്റ്റ് ഈസ് ഔര്‍ കിംഗ്, വി ആര്‍ ഹിസ് സബ്ജക്റ്റ്‌സ്, ജയ് ജയ് ക്രൈസ്റ്റ് ദി കിംഗ്, ക്രൈസ്റ്റ് ഈസ് ഔര്‍ ലീഡര്‍” തുടങ്ങിയുള്ള മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കി ദേവാലയത്തിനുള്ളില്‍ നടത്തിയ റാലി ഗൃഹാതുരസ്മരണകളുണര്‍ത്തി. റവ.ഡോ. മാത്യു മണക്കാട്ട്, സണ്‍ഡേ സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ.ജയിംസ് കുറിച്ചി, അസോസിയേറ്റ് ഡയറക്ടര്‍മാരായ ജോസ് മാളേയ്ക്കല്‍, ജോസഫ് ജയിംസ്, മോഡി ജേക്കബ്, ജോസ് ജോസഫ് മത്യാദ്ധ്യപകരായ ജാന്‍സി ജോസഫ്, റജീനാ ജോസഫ്, ആനി മാത്യൂ, ആഷാ രാജന്‍, ജാസ്മിന്‍ ജയിക്ക്, മലിസ, സലിസ, ജയ്‌സണ്‍, ബിന്‍സി, റോസ്, ജേക്കബ്, റോഷന്‍, ട്രേസി എന്നിവര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. ട്രസ്റ്റി ഇന്‍ ചാര്‍ജ് ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും തിരുനാള്‍ മനോഹരമാക്കുന്നതില്‍ സഹായികളായി. ബേബി കളപ്പറമ്പത്ത്, ആന്റണി ചേന്നാട്ട്, ജറി ജയിംസ്, സുനില്‍ തകടിപറമ്പില്‍, ടെല്‍വിന്‍ മന്നാട്ട്, ജോയല്‍ ബോസ്‌ക്കോ, അന്‍ജലി, സലിന എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ജനിപ്പിക്കുന്നതിനു ഈ പരിപാടി സഹായിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.