You are Here : Home / USA News

സ്ത്രീ ശാക്തീകരണ സെമിനാര്‍ ന്യൂയോര്‍ക്കില്‍ നടത്തി

Text Size  

Story Dated: Friday, November 22, 2013 11:28 hrs UTC

ന്യൂയോര്‍ക്ക്: ദക്ഷിണേഷ്യന്‍ പ്രവാസി സ്ത്രീ ശാക്തീകരണ സെമിനാര്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തി. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പറും സാമൂഹിക സാംസ്‌കാരിക നായികയുമായ ലീലാ മാരേട്ട് പങ്കെടുത്തു. അന്താരാഷ്ട്ര ബാലിക ദിനാഘോഷങ്ങളോടനുബന്ധിച്ച് മാനവി, സഖി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 11ന് വൈകിട്ട് 5 മണിക്ക് മന്‍ഹാറ്റനിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി നടന്നത്. സ്ത്രീ ശാക്തീകരണത്തെ മുന്‍ നിര്‍ത്തി സ്ത്രീസമത്വം, സംരക്ഷണം, വിവാഹമോചന നീയമങ്ങള്‍ മുതലായി സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീകള്‍ ജനിക്കുന്ന നിമിഷം മുതല്‍ തന്നെ പുരുഷനു തുല്ല്യരാണെന്നും, അന്തസ്സോടും ബഹുമാനത്തോടും കൂടി അവരോടൊപ്പം ജീവിക്കാന്‍ അമേരിക്കയില്‍ ശക്തമായ നീയമങ്ങള്‍ നിലവിലുണ്ട്. ഇന്ന് അമേരിക്കയില്‍ ആയിരിക്കുന്ന പല ദക്ഷിണേഷ്യന്‍ കുടുംബങ്ങളിലും, ജോലിസ്ഥലങ്ങളിലും സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയായി കഴിയുകയാണെന്നും ഇതുപോലുള്ള സെമിനാറുകള്‍ മൂലം ബോധവല്‍ക്കരണം നടത്തുന്നത് അവര്‍ക്ക് സഹായകരമാകുമെന്നുമുള്ള ആശയങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു.

 

സ്ത്രീകളുടെ ബോധവല്‍ക്കരണത്തിനും സുരക്ഷിതത്വത്തിനായും പ്രവര്‍ത്തിക്കുന്ന മാനവി എന്ന സ്ത്രീ സംഘടന 1985ല്‍ ന്യൂജേഴ്‌സിയിലാണ് തുടങ്ങിയത്. ഇതിനോടകം അവര്‍ നിരവധി ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും, സമൂഹത്തില്‍ പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. മാനവിയെപ്പോലെ തന്നെ എല്ലാ ദക്ഷിണേഷ്യന്‍ സമൂഹങ്ങളിലും സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സഖി എന്നത്. സ്ത്രീകള്‍ ഉണ്ടെങ്കിലെ കുടുംബം ഉള്ളു, സ്ത്രീകള്‍ മാനസ്സീകമായും, വിദ്യാഭ്യാസപരമായും ഉയരുമ്പോള്‍ ആ സമൂഹമാണ് ഉയരുന്നത്; ഇതുപോലുള്ള സെമിനാറുകളില്‍ മുടങ്ങാതെ പങ്കെടുക്കുകയും, ഫൊക്കാനയിലും അമേരിക്കന്‍ മലയാളി സമൂഹത്തിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എന്നും നിലകൊണ്ടിട്ടുമുള്ള ലീലാ മാരേട്ട് പറഞ്ഞു. ഹെലേന കൗശിക് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. സുരേന്ദ്ര കൗശിക്, ജഡ്ജ് ഹോപ്പ് എസ്. സിമ്മെര്‍മാന്‍, നാസോ കൗണ്ടി സുപ്രീംകോടതി ജഡ്ജി ക്രിസ് ഖ്വിന്‍, ജഡ്ജ് ജോയി എം. വാട്‌സണ്‍ , അഡ്വ. സ്റ്റീവ് കോണ്‍ , മാനവിയുടെയും സഖിയുടെയും പ്രതിനിധികള്‍ , സാമൂഹിക സാംസ്‌കാരിക നായകര്‍ തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.