You are Here : Home / USA News

ആര്‍ട്ട്‌ ലൗവേര്‍സ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ തുടക്കമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 20, 2013 11:39 hrs UTC

ന്യൂയോര്‍ക്ക്‌: കേരളീയ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ വേണ്ടി രൂപീകൃതമായ അലയുടെ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നവംബര്‍ പതിനാറാം തീയതി ഡോ രവി പിള്ളയുടെ അധ്യക്ഷതയില്‍ നൂറ്‌ കണക്കിന്‌ ആളുകളുടെ സാന്നിധ്യത്തില്‍ മലയാളത്തിലെ പ്രശസ്‌ത സിനിമ സംവിധായകന്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍, രാജ്യസഭാംഗമായ ശ്രീ പി രാജീവ്‌ എന്നിവര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ പി രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തി. അലയുടെ ജനറല്‍ സെക്രട്ടറി ശ്രീ മനോജ്‌ മഠത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സര്‍വ്വ ശ്രീ ജോര്‍ജ്‌ ജെയിംസ്‌ , റ്റരന്‍സന്‍ തോമസ്‌ , ഇ എം സ്റ്റീഫന്‍, ഷോളി കുമ്പിളുവേലില്‍, ജോയ്‌ ഇട്ടന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.അലയുടെ ഉദ്ധേശ ലക്ഷ്യങ്ങളെ കുറിച്ച്‌ ഡോ കെ വി വേലായുധന്‍ വിശദീകരിക്കയും അറ്റോര്‍ണി കെ സുരേന്ദ്രന്‍ കൃതഞ്ഞത അറിയിക്കുകയും ചെയ്‌തു. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ പ്രശസ്‌ത നര്‍ത്തകി ഷീല മേഹ്‌തയുടെ കഥക്‌ നൃത്തവും മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകന്‍ പണ്ഡിറ്റ്‌ രമേശ്‌ നാരായണനും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരിയും നടന്നു.ഗായകന്‍ തഹ്‌സീന്‍ മുഹമ്മദ്‌ ഗാനങ്ങള്‍ ആലപിച്ചു. കലാകാരന്മാര്‍ക്ക്‌ സംഘടനയുടെ പേരില്‍ ശ്രീ കിരണ്‍ ചന്ദ്രന്‍ നന്ദിയും പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.