You are Here : Home / USA News

ന്യുയോര്‍ക്കില്‍ ഏപ്രിലിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്; സിറ്റിയില്‍ സ്വയം ടെസ്റ്റ് നടത്താന്‍ സൗകര്യം

Text Size  

Story Dated: Tuesday, April 28, 2020 01:01 hrs UTC

 
 
ന്യു യോര്‍ക്ക്: മാര്‍ച്ച് 30-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്ക് തിങ്കളാഴ്ച ഉച്ച വരെയുള്ള 24 മണിക്കൂറില്‍ രേഖപ്പെടുത്തിയതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു-337 പേര്‍. തലേന്നത് 367 ആയിരുന്നു. തുടര്‍ച്ചയായി രണ്ടു ദിനം മരണ സംഖ്യ 400-ല്‍ താണത് ആശ്വാസം പകരുന്നു.
 
എങ്കുലും സ്റ്റേറ്റിലെ മരണ സംഖ്യ 17,000 കടന്നതായി കോമൊ അറിയിച്ചു. അതു പോലെ ആശുപത്രിലെത്തുന്നവര്‍ ഇപ്പോശും ദിനം പ്രതി 1000-ല്‍ ഏറെയാണെന്നതും വിഷമം സ്ര്യൂഷ്ടിക്കുന്നു.
 
അതേ സമയം സ്റ്റേറ്റിലെ 15 ശതമാനത്തോളം പേര്‍ക്ക് അവരറിയാതെ കോവിഡ് വന്നു ഭേദമായി എന്നാണു സൂചനകള്‍. പല സ്ഥലത്തു നിന്നുമായി 7500-ഓളം പേരെ പരിശോധിച്ചതില്‍ അവരില്‍ 15 ശതമാനത്തോളം പേരില്‍ കോവിഡ് വന്നു പോയതിന്റെ സൂചനയുള്ള ആന്റിബഡി കണ്ടെത്തി. അതിനാല്‍ ഈ കണക്ക് സ്റ്റേറ്റില്‍ മൊത്തം ബാധകമാകാമെന്ന നിഗമനത്തിലാണു അധിക്രുതര്‍.
 
മെയ് 15-നു ശേഷം ഘട്ടം ഘട്ടമായി സ്റ്റേറ്റ് സാധാരണ ജീവിതത്തിലേക്കു മടങ്ങുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഏതെല്ലാം പരിരക്ഷകള്‍ വേണമെന്ന് ബിസിനസുകള്‍ തന്നെ തീരുമാനിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ഇതിനായി നവീന ആശയങ്ങള്‍ കണ്ടെത്തണം.
 
ആരോഗ്യ രംഗത്തു പരിചയമുള്ള ആയിരം പേരെ കൊറോണ പരിശോധനക്കു സഹായിക്കാന്‍ നിയമിക്കുമെന്നു ന്യു യോര്‍ക്ക് സിറ്റി മേയര്‍ബില്‍ഡി ബ്ലാസിയോ അറിയിച്ചു.
 
അതു പോലെ ഉമിനീര്‍ എടുത്ത് ആളുകള്‍ക്ക് സ്വയം ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ആരോഗ്യ വിദഗ്ദരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ് നടത്തുക.
 
മേയില്‍ സീറ്റിയിലെ 40 മൈല്‍ ദൂരം റോഡുകള്‍ അടച്ചിടുമെന്നും മേയര്‍ അറിയിച്ചു. ആളുകള്‍ക്ക് എക്‌സര്‍സൈസിനും മറ്റും സൗകര്യമൊരുക്കാനാണിത്. ഇത് 100 മൈല്‍ വരെ ആക്കുന്ന കാര്യം പരിഗണിക്കും.
 
സിറ്റിയില്‍ കൊറോണ ബാധിച്ചുള്ള മരണം 11,460 ആണ്. കൊറോണ ബാധിച്ചെന്നു കരുതുന്ന 5200-ല്‍ പരം മരണങ്ങളും ഉണ്ടായി.
 
സിറ്റിയും ഘട്ടം ഘട്ടമായിട്ടായിരിക്കും തുറക്കുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.