You are Here : Home / USA News

ഡാളസില്‍ ഉജ്ജ്വല തേജസില്‍ സൂര്യപുത്രന്‍ നാടകം

Text Size  

Story Dated: Friday, December 20, 2019 01:44 hrs UTC

ഡാളസ് - ഭാരതകല തീയറ്റേഴ്‌സിന്റെ രണ്ടാമത് നാടകം 'സൂര്യപുത്രന്‍'' ഡാളസിലെ ലിറ്റ് ദി വേ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 6 നു സെയിന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ ഹാളില്‍ നിറഞ്ഞ സദസിനു മുന്‍പാകെ അവതരിക്കപ്പെട്ടു.

ഈ നാടകത്തിന്റെ രംഗകഥ, സംഭാഷണം സന്തോഷ് പിള്ളയും സംവിധാനം ഹരിദാസ് തങ്കപ്പനും നിര്‍വഹിച്ചു. ദൃശ്യസാങ്കേതികവും പരസ്യചിത്രവും ജയ്‌മോഹനും ശബ്ദസാങ്കേതികം ജ്യോതിക് തങ്കപ്പനുമായിരുന്നു.

ഹരിദാസ് തങ്കപ്പന്‍ രചിച്ച നാടകഗാനങ്ങള്‍ക്ക് സംഗീത സംവിധാനം അശ്വിന്‍ രാമചന്ദ്രനും , ആലാപനം രാജേഷ് പിള്ള, അശ്വിന്‍ രാമചന്ദ്രന്‍ എന്നിവരും നിര്‍വഹ്ഹിച്ചു.

നൃത്തസംവിധാനം ജനനി രാമചന്ദ്രനായിരുന്നു.

രംഗപടം ഹരിദാസ് തങ്കപ്പന്‍, അനി ഭാസ്‌കരന്‍ എന്നിവരും ചമയം ചാര്‍ളി അങ്ങാടിശ്ശേരില്‍, ലക്ഷ്മി വിനുവും എന്നിവരും ഭദ്രമാക്കി.

രംഗമേല്‍നോട്ടം മനോജ് ചന്ദ്രപ്രകാശിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു.
പ്രകാശനിയന്ത്രണം അനശ്വര്‍ മാമ്പള്ളി, രാധാകൃഷ്ണന്‍, സേതു പണിക്കര്‍, ജിജി പി സ്‌കറിയ ഇവര്‍ കൈകാര്യം ചെയ്തു.

ഡാളസിലെ ഒരു പറ്റം കലാപ്രേമികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉടലെടുത്ത ഭാരതകല തീയറ്റേഴ്‌സിന്റെ ആദ്യ നാടകമായ ലോസ്റ്റ് വില്ലയും പ്രേക്ഷകരുടെ പ്രശംസക്ക് പാത്രമായിരുന്നു. നാടകത്തിന്റെ വലിയ വിജയത്തില്‍ ഭാരതകലാ തീയറ്റേഴ്‌സിനും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കുക തന്നെ ചെയ്യാം.

ഡോക്ടര്‍ എം. വി. പിള്ളയുടെ കഥാവതരണത്തോടെ അരങ്ങേറിയ നാടകം സാങ്കേതിക മികവ് കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും മികച്ചു നിന്നു.

സൂര്യപുത്രനിലെ അഭിനേതാക്കള്‍.
കര്‍ണ്ണന്‍: മനോജ് പിള്ള
ദുര്യോധനന്‍: ഉല്ലാസ് നെല്ലിപ്പുനത്ത്
ദ്രോണര്‍: ഷാജി തോമസ്
ഭാനുമതി: രജിത ബാലന്‍
വൃദ്ധ ബ്രാഹ്മണന്‍: രാജേന്ദ്രവാര്യര്‍
ദേവേന്ദ്രന്‍: വിലാസ് കുമാര്‍
കുന്തി: മീനു എലിസബത്ത്
ഭടന്‍മാര്‍: രാജേഷ് കൈമള്‍, ശ്രീകുമാര്‍
തോഴിമാര്‍: ഹര്‍ഷ ഹരിദാസ്, ഉമ ഹരിദാസ്
യാഗകര്‍മ്മികള്‍: ഷാജി മാത്യു, ശിവാ ഹരിഹരന്‍
കൊട്ടാരനര്‍ത്തകികള്‍: ജനനി രാമചന്ദ്രന്‍, വൈഷ്ണവി രാജഗോപാലന്‍
അര്‍ജ്ജുനന്‍: ജയ് മോഹന്‍
ശ്രീകൃഷ്ണന്‍: ഹരിദാസ് തങ്കപ്പന്‍

കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവര്‍-
കര്‍ണ്ണന്‍: ഹരിദാസ് തങ്കപ്പന്‍
ദുര്യോധനന്‍: ചാര്‍ളി അങ്ങാടിശേരില്‍
അര്‍ജ്ജുനന്‍: ജയ് മോഹന്‍
ദ്രോണര്‍: ഷാജി തോമസ്
വൃദ്ധദേവേന്ദ്രന്‍: ശ്രീകുമാര്‍ മടോലില്‍, ദേവേന്ദ്രന്‍ : രാജേഷ് കൈമള്‍
കൃഷ്ണന്‍: ജ്യോതിരാജ്
ഭടന്‍മാര്‍: അരുണ്‍ നായര്‍, രാജേഷ് കൈമള്‍
കുന്തി: ശശിലേഖ ജ്യോതിക്
ഭാനുമതി: മഞ്ചിമ പ്രശാന്ത്
അവതരണശബ്ദസാന്നിധ്യം നടത്തിയത്
ചാര്‍ളി അങ്ങാടിശ്ശേരില്‍, രാജേഷ് പിള്ള, സലിന്‍ ശ്രീനിവാസ് എന്നിവരായിരുന്നു.

പദ്മഭൂഷണ്‍ ഭരത് മോഹന്‍ലാലിന്റെ അതിമനോഹരമായ അവതരണം കൂടിയായപ്പോള്‍ സൂര്യപുത്രന്‍ കാണികള്‍ക്കു അവിസ്മരണീയമായ ഒരു ദൃശ്യ വിരുന്നാവുകയായിരുന്നു. ഈ നാടകത്തിന്റെ ബുക്കിങ്ങിനായി ഹരിദാസ് തങ്കപ്പന്‍ - 214 -908-5686 സന്തോഷ് പിള്ള - 469 -682-6699 ഇവരെ സമീപിക്കാവുന്നതാണ്.
(Barathakala2018@gmail.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.