You are Here : Home / USA News

ക്രിസ്ത്യന്‍ സംഗീത ആല്‍ബം 'സ്വര്‍ഗ്ഗവാതില്‍' പ്രകാശനം ചെയ്തു

Text Size  

Story Dated: Thursday, December 19, 2019 04:27 hrs UTC

ന്യൂയോര്‍ക്ക് : ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് പുതിയ സംഭാവനയുമായി പ്രവാസി യുവഗായകന്‍ സെസ്സില്‍(CECIL)D. Thomas. ഭക്തിഗാനരംഗത്ത് വേറിട്ട ഒന്‍പത് ഗാനങ്ങള്‍ കോര്‍ത്തിണക്കി പുതിയ സംഗീത ആല്‍ബം 'സ്വര്‍ഗ്ഗവാതില്‍' ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡിലുള്ള സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത മോ.റവ.ഡോ.ഫിലിപ്പോസ് മാര്‍ സേതഫാനോസ് മെത്രാപ്പോലീത്ത പത്തനംത്തിട്ട രൂപത മുന്‍ അദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആദ്യകോപ്പി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പാറശ്ശാല രൂപതാ അദ്ധ്യക്ഷന്‍ മോ.റവ.ഡോ.തോമസ് മാര്‍ യൗസേബിയോസ് വികാരി ജനറല്‍ മോണ്‍.അഗസ്റ്റിന്‍ മംഗലത്ത്, മോണ്‍ പീറ്റര്‍ കോച്ചേരി കോര്‍ എപ്പിസ്‌ക്കോപ്പ എന്നിവര്‍ സന്നിഹതരായിരുന്നു.
സ്വര്‍ഗ്ഗവാതിലിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മലയാള സിനിമാ സംഗീതത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രശസ്ത സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥാണ്. സാഹിത്യകാരനും പ്രൊഫസറുമായ ഡോ.ജോര്‍ജ് ഓണക്കൂര്‍ ആല്‍ബത്തിന് ആമുഖ സന്ദേശം നല്‍കിയിരിക്കുന്നു.
 
യുവസംഗീത പ്രതിഭകളായ സെസ്സില്‍ തോമസ് ഡോ. ലക്ഷ്മി മേനോന്‍, സരിത രാജീവ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ.ഷൈനി തോമസ്, പ്രൊ.ജോണ്‍സണ്‍ വര്‍ഗീസ്, പ്രൊ.ഡി.തോമസ് എന്നീ കോളേജ് അദ്ധ്യാപകരാണ്.
ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന സെസ്സില്‍ ഡി. തോമസ്, ടി.പി.മണി അയ്യര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നീ പ്രശസ്തരായ  സംഗീതജ്ഞരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ലളിതഗാനരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഓള്‍ ഇന്‍ഡ്യാ റേഡിയോ ആര്‍ട്ടിസ്റ്റായിരുന്നു. ഇലക് ട്രോണിക് എന്‍ജിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സെസ്സില്‍ ന്യൂജേഴ്‌സിയിലെ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഗായകസംഘത്തിന്റെ ലീഡ് സിംഗര്‍ കൂടിയാണ്. ഗ്രാഫിക് ഡിസൈസര്‍ കൂടിയായ എമിന്‍ ഭാര്യ.
മക്കള്‍ സാറ, പോള്‍.
 
ഏറെ പുതുമകളുള്ള സ്വര്‍ഗ്ഗവാതില്‍ സിഡിയുടെ കോപ്പികള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
emin.cecil@ gmail.com
ph: 646-530-4746

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.