You are Here : Home / USA News

മോഷ്ടിച്ച പണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് പോലീസ് പിടിയിലായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 17, 2019 01:46 hrs UTC

നോര്‍ത്ത് കരോലിന:  മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തതായി നോര്‍ത്ത് കരോലിനയിലെ വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ് സ്‌റ്റേറ്റ്‌സ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.
 
താന്‍ ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ ലോക്കറില്‍ നിന്നാണ് പണം മോഷ്ടിച്ചതെന്ന് അര്‍ലാന്‍ഡോ ഹെന്‍ഡേഴ്‌സണ്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഏകദേശം 88,000.00 ഡോളറാണ് പല തവണകളായി ഹെന്‍ഡേഴ്‌സണ്‍ മോഷ്ടിച്ചത്.
 
ഇക്കഴിഞ്ഞ ജൂണിലാണ് ഹെന്‍ഡേഴ്‌സണ്‍ പണം മോഷ്ടിക്കാന്‍ തുടങ്ങിയത്. ജോലിയുടെ ഭാഗമായി ലോക്കറിന്റെ  താക്കോല്‍ കൈയ്യിലുണ്ടായിരുന്നതാണ് മോഷ്ടിക്കാന്‍ എളുപ്പമായത്. പതിനെട്ടു തവണകളായിട്ടാണ് താന്‍ മോഷണം നടത്തിയതെന്ന് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. വ്യത്യസ്ഥ അവസരങ്ങളില്‍ താരതമ്യേന ചെറിയ തുകകളില്‍ തുടങ്ങി, ആയിരക്കണക്കിന് ഡോളറിലേക്ക് വേഗത്തില്‍ വര്‍ദ്ധിച്ചുവെന്ന് പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. ബാങ്കില്‍ നിന്ന് മോഷ്ടിക്കുന്ന പണം തൊട്ടടുത്തുള്ള എടിഎമ്മില്‍ കൂടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു.
 
കൃത്രിമമായി ഡെപ്പോസിറ്റ് സ്ലിപ്പുകളും മറ്റ് രേഖകളുമുണ്ടാക്കി ആധികാരിക രേഖകള്‍ നശിപ്പിച്ചുകൊണ്ട് ഹെന്‍ഡേഴ്‌സണ്‍ ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
 
ജൂലൈ മാസത്തില്‍ ഹെന്‍ഡേഴ്‌സന്‍ ഒരു കാര്‍ ഡീലര്‍ഷിപ്പില്‍ ചെന്ന് 2019 മെഴ്‌സിഡസ് ബെന്‍സ് കാര്‍ വാങ്ങാന്‍ 20,000 ഡോളര്‍ അഡ്വാന്‍സ് കൊടുത്തത് നൂറ് ഡോളറിന്റെ നോട്ടുകളായിരുന്നു. ബാക്കി തുകയ്ക്ക് ഒരു ഫിനാന്‍ഷ്യല്‍ കമ്പനിയുമായി കരാറുണ്ടാക്കാന്‍ വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും ശമ്പള രസീതുമാണ് കൊടുത്തതെന്ന് പിന്നീട് കണ്ടെത്തിയതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
 
നൂറ് ഡോളറിന്റെ കെട്ടുകള്‍ കൈയില്‍ വെച്ച് ഫോട്ടോകളെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും 'ക ാമസല ശ േഹീീസ ലമ്യെ യൗ േവേശ െ*െ* േൃലമഹഹ്യ മ ജഞഛഇഋടട.' എന്ന് എഴുതിയതുമൊക്കെയാണ് ഹെന്‍ഡേഴ്‌സണെ കുടുക്കാന്‍ സഹായമായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
 
ഡയമണ്ട് പതിപ്പിച്ച വാച്ചും ഡിസൈനര്‍ വസ്ത്രങ്ങളുമൊക്കെയായി ആഡംബര ജീവിതമാണ് ഹെന്‍ഡേഴ്‌സന്‍ നയിച്ചിരുന്നത്. ഇവയൊക്കെ അണിഞ്ഞ് കൈയ്യില്‍ നൂറിന്റെ നോട്ടുകളുമൊക്കെയായി 'ഞാന്‍ തകര്‍ന്നിട്ടില്ല' എന്നര്‍ത്ഥം വരുന്ന 'അണഅആ' എന്ന ചുരുക്കപ്പേരുള്ള അടിക്കുറിപ്പുകളോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 
ഹെന്‍ഡേഴ്‌സന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനോടകം നിര്‍ജ്ജീവമാക്കി, പക്ഷേ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമാണ്.
 
അതിനിടയില്‍ ഹെന്‍ഡേഴ്‌സണ്‍ റാപ്പ് സംഗീതത്തിലും സജീവമായി. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ഒരു തോക്കും, കുറച്ച് കഞ്ചാവും ഒരു കെട്ട് നോട്ടുകളും കാണാം (വീഡിയോ ലിങ്ക്: https://youtu.be/8fiHHjEx8Mc ). ഈ പണം ബാങ്ക് ലോക്കറില്‍ നിന്ന് മോഷ്ടിച്ചതാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
 
രണ്ട് ധനകാര്യ സ്ഥാപന തട്ടിപ്പുകള്‍, 19 മോഷണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ദുരുപയോഗം, ബാങ്ക് രേഖകളില്‍ കൃത്രിമം ചമയ്ക്കല്‍, 12 തെറ്റായ എന്‍ട്രികള്‍ എന്നീ കുറ്റങ്ങളാണ് ഹെന്‍ഡേഴ്‌സനെതിരെ ചുമത്തിയിരിക്കുന്നത്.
 
കുറ്റം തെളിയിക്കപ്പെട്ടാല്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടാതെ കള്ളപ്പണം വെളുപ്പിച്ചതിന് 10 വര്‍ഷം അധിക ജയില്‍ ശിക്ഷയും 250,000 ഡോളര്‍ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.