You are Here : Home / USA News

ശ്രീമദ് ഭാഗവത പ്രഭാഷണം മഹിമയില്‍

Text Size  

Story Dated: Saturday, November 16, 2013 12:51 hrs UTC

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ഭാഗവതാചാര്യന്‍ ശ്രീ. പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയുടെ ഭാഗവത പ്രഭാഷണം നവംബര്‍ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ക്വീന്‍സ് ബെല്‍റോസിലുള്ള കെ.സി.എ.എന്‍.എ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഏകദേശം 700ല്‍ പരം ഭാഗവത സപ്താഹവും, അനവധി വേദികളില്‍ ഭാഗവത പ്രഭാഷണവും നടത്തിയിട്ടുള്ള ശ്രീ നമ്പൂതിരിയുടെ ഭാഗവത വ്യാഖ്യാനങ്ങള്‍ ലോക പ്രസിദ്ധമാണ്. മഹിമയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രഭാഷണത്തിലേക്ക് എല്ലാവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ നന്ദിപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.