ന്യൂയോര്‍ക്ക്: കുടിയേറ്റത്തിന്റെ പരിമിതികള്‍ക്കുമപ്പുറം, വിജയഗാഥ രചിച്ച ഒരു കൂട്ടം പ്രൊഫഷനലുകളെ ഒരു കുടക്കീഴില് അണിനിരത്തി, അവരുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നു നല്കുവാന് അവസരം മെനഞ്ഞെടുത്ത ഫോമായുടെ നേതൃനിരയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സാങ്കേതിക മികവിന്റെ ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ആശയം നമ്മുടെ പുതു തലമുറക്ക് ഒരു വലിയ അറിവിന്റെ വാതില്‍ തുറന്നിടാന്‍ വഴിയൊരുക്കുമെന്നും, ഇത്തരം സംരംഭങ്ങളെ വിജയിപ്പിക്കുവാന്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ എല്ലാവിധ സഹായസഹകരണങ്ങള്‍ എപ്പോഴുമുണ്ടാവുമെന്ന് ചെയര്മാന് തോമസ് ടി ഉമ്മന്‍ തന്റെ ആശംസ സന്ദേശത്തില്‍ അറിയിച്ചു.
അറിവിന്റെ കേദാരമാണ് നമ്മുടെ പുതുതലമുറയിലെ യുവത്വം, അവര്‍ക്ക് വേണ്ടത് നല്ല ഉപദേഷ്ടാക്കളെയാണ്. ഫോമായുടെ ഈ ഉച്ചകോടി അതിനുള്ള ഒരു തുടക്കം മാത്രമാവട്ടെയെന്ന് ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ് ആശംസിച്ചു.
Comments