You are Here : Home / USA News

കേരളപ്പിറവി ആഘോഷം: ടി.എസ്. ചാക്കോയ്ക്കും, അലക്‌സ് കോശി വിളനിലത്തിനും ആദരവ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, November 15, 2013 11:44 hrs UTC

ന്യൂജേഴ്‌സി : സംഗീതസാന്ദ്രമായ ഒരു കേരളപിറവി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ട്രൈസ്റ്റേറ്റ്, ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് അവസരമൊരുക്കുന്നു. ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ ഗാനമേളക്ക് നേതൃത്വം നല്‍കുവാന്‍ കലാകേരളത്തില്‍ നിന്നും പ്രശസ്ത ഗായകന്‍ ഫ്രാങ്കോ ഇന്നെത്തും. അമേരിക്കയില്‍ അറിയപ്പെടുന്ന ശാലിനി, ടിനാ എന്നിവരും ഫ്രാങ്കോയോടൊപ്പം പാടുന്നുണ്ട്. റോണി, സുബാഷ്, ജോര്‍ജ്, ബിജു, സാലു എന്നിവരാണ് പിന്നണിയില്‍. നൃത്തനൃത്യങ്ങളും അരങ്ങേറും. പ്രശസ്ത വാഗ്മി ഫാ.ജോബ്‌സണ്‍ കോട്ടപ്പുറം കേരളപ്പിറവി സന്ദേശം നല്‍കും. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനത്തിനായി ഭഗീരഥപ്രയന്തം ചെയ്തു കൊണ്ടിരിക്കുന്നതും, സമൂഹനന്മയ്ക്കായി അക്ഷീണപ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നതുമായ ന്യൂജേഴ്‌സിക്കാരായ രണ്ട് വിശിഷ്ട മലയാളികളെ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നുമുണ്ട്.

 

ടി.എസ്. ചാക്കോ, അലക്‌സ് കോശി വിളനിലം എന്നിവരെയാണ് കേരളപ്പിറവിദിനാഘോഷവേളയില്‍ ആദരിക്കുന്നത്. നവംബര്‍ 16 ശനിയാഴ്ച വൈകുന്നേരം 5.30ന് ടീനെക്കിലെ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിസില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍. ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയോടൊപ്പം ബീറ്റ്‌സ് ഓഫ് കേരളയും ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.