You are Here : Home / USA News

ഫൊക്കാനയുടെ `മൈന്‍ഡ്‌ മാസ്റ്ററി ശില്‍പശാല' വന്‍ വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 09, 2013 12:59 hrs UTC

ഷിക്കാഗോ: മാനസ്സിന്റെ ശാക്തീകരണം ജീവിത വിജയത്തിന്റെ അനന്തസാധ്യതകളുടെ പ്രധാന ചവിട്ടുപടിയെന്ന്‌ ഫൊക്കാനയുടെ നേതൃത്വത്തില്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിളളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്‌ `മൈന്‍ഡ്‌ മാസ്റ്ററി ശില്‍പശാല'യില്‍ പങ്കെടുത്തുകൊണ്ട്‌ ലോകപ്രശസ്‌തനായ ഡോ. പി.പി. വിജയന്‍ സമര്‍ത്ഥിച്ചു. മനസിന്റെ അതുല്യ ശക്തി കണ്ടെത്തുവാനും അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുവാനും അതുവഴി ജീവിത വിജയം ക്ഷിപ്രസാദ്ധമാക്കാനും വേണ്ട ഉപാധികളെക്കുറിച്ച്‌ നീണ്ട പ്രഭാഷണം നടത്തിയ ഡോക്‌ടര്‍ വിജയന്‍ സദസിനെ മറ്റൊരു പ്രഭാവലയത്തിലേക്കു നയിക്കുകയായിരുന്നു.

വിജയന്റെ മനശാസ്‌ത്രം, ലോകത്തിലെ ഉന്നത വിജയങ്ങള്‍ നേടിയവരുടെ വിജയരഹസ്യങ്ങള്‍, മൈന്‍ഡ്‌ പവര്‍ മാനേജ്‌മെന്റിന്റെ മാര്‍ഗ്ഗങ്ങള്‍, ഉപബോധ മനസിന്റെ അനന്തസാഗരം പോലെ സീമകളില്ലാത്ത ശക്തിവിശേഷങ്ങള്‍ എങ്ങനെ ലഭ്യമാക്കാം, അത്‌ ഉപയോഗപ്പെടുത്തി അസാധ്യമെന്നു വിചാരിച്ച്‌ എഴുതിത്തള്ളിയ കാര്യങ്ങള്‍ എങ്ങനെ സ്വായത്തമാക്കാം തുടങ്ങിയ നമ്മളില്‍ കുടികൊള്ളുന്ന അനന്തശക്തിയെക്കുറിച്ചുള്ള വിശകലനം സദസ്യര്‍ക്ക്‌ പുതുമയും ആവേശവും മാര്‍ഗ്ഗദര്‍ശനവുമായി പരിണമിച്ചു.

 

ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള നയിച്ച `മൈന്‍ഡ്‌ മാസ്റ്ററി ശില്‍പശാല'യില്‍ പങ്കെടുത്ത്‌ ഫൊക്കാനാ നാഷണല്‍ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍, ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, നാഷണല്‍ കമ്മിറ്റി അംഗം ബാബു മാത്യു, എന്‍.എഫ്‌.ഐ.എ പ്രസിഡന്റും സ്‌കോക്കി വില്ലേജ്‌ കമ്മീഷണറുമായ അനില്‍കുമാര്‍ പിള്ള, ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഷാനി ഏബ്രഹാം, ടോമി അംബേനാട്ട്‌, മാത്യു ചാണ്ടി, തങ്കമ്മ പോത്തന്‍, ജസ്സി മാത്യു, ചന്ദ്രന്‍ പിള്ള, ഷെവലിയാര്‍ ആന്‍ഡ്രൂസ്‌ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ സജീവമാക്കി. അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സ്വാഗതവും ലെജി പട്ടരുമഠത്തില്‍ നന്ദിയും പറഞ്ഞു. തോമസ്‌ മാത്യു പടന്നമാക്കല്‍ (ചെയര്‍മാന്‍, ഫൊക്കാനാ കണ്‍വെന്‍ഷന്‍ പബ്ലിസിറ്റി കമ്മിറ്റി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.